രചന : ഹരിദാസ് കൊടകര ✍

യുദ്ധം..
യുദ്ധമെന്നെല്ലാം
ആക്രോശമുണ്ടെന്നു സത്യം
പതിവുപടി കേട്ടേ മറക്കും
പഴയ ലിപിയെന്നക്ഷരം
പേരിലും ക്ലായ് വ്
ക്ലിപ്തമല്ലാതെ ക്ലേശം
നാന്ദി വിയോഗമായ്
മുപ്പൂവു മേനി
എങ്കിലും മുറതെറ്റാതെ-
ചെടിക്ക് വെള്ളം നനയ്ക്കും.
മാവിൻ നെറുകയിൽ
പടുപാട്ടു പാടും.
എന്തും കുനിഞ്ഞേ സ്വാധീനമാക്കു.
തീർപ്പുകൾ
ഭഗ്നശുചീന്ദ്രങ്ങളാകിലും
തലയും ചുമലും
ചുമടത്താണിയാക്കും.

കൈകൊള്ളുവാനിന്നും-
ചിലതെന്നു ഭാരം..
ഒന്ന്
മുഖമെന്നനീതി
അതിൽ മുടന്തുന്ന നായ
രണ്ട്
വളരുന്ന വട്ടത്തിൽ
മതിവരാ ശുദ്ധി
മൂന്ന്
മനന പ്രഹർഷം
അതിൽ ചൊല്ലുള്ള കുട്ടി
മൂന്നും ശാന്തം മരിച്ചവർ

യുദ്ധകാലം തമമെന്നിരിക്കേ-
മനമെങ്ങു പോകാൻ..
രാവേറിയാലും
വെളിവുള്ള വീഥി
തപ്പിത്തടയാതിരിക്കാൻ
ദേഹം പടവുള്ള പീറ.

ഹരിദാസ് കൊടകര

By ivayana