രചന : ജയേഷ് പണിക്കർ✍
മൂവന്തിയോളം പണിയെടുത്തീ
മാനവ ജന്മം കഴിഞ്ഞിടുന്നു
അടിമകളായെന്നും കഴിയുന്നവർ
അധികാര വർഗ്ഗത്തിൻ കീഴാളരായ്
ജീവിതമാർഗ്ഗത്തിനായിതെന്നും
ചോര നീരാക്കും മനുജരിവർ
കാലഭേദങ്ങളതൊന്നുമില്ല
കാക്കുന്നു മോചനമെന്നുമെന്നും
ഒരു നേരമന്നമൊരുക്കുവാനായ്
ദിനമതു മുഴുവൻ കൊടുംവെയിലിൽ
തളരാതെ പണി ചെയ്യും മാനവരേ
തണലാണു നിങ്ങളീ ഭൂമിമക്കൾ
ജീവിതഭാരമിറക്കി വയ്ക്കാൻ
ഏറെപ്പണിപ്പെടുന്നെന്നെന്നുമേ
നിത്യദുഃഖത്തിൻ്റെ മാറാപ്പുമേന്തി
നിൽക്കുന്ന കാഴ്ചയതെന്തു കഷ്ടം
കൂടണയും നേരമോടിയെത്തും
കുട്ടി കുടുംബമതൊക്കെയുമേ
കാത്തിരുന്നിടുന്നിതന്നത്തിനായ്
മൂവന്തി നേരം കുടിലതിലായ്
പകലന്തിയോളം പണിയെടുത്താൽ
പതിവുപോലുള്ളൊരാ കൂലി കിട്ടും
ഉയിരും ഉടലും തളർന്നിടാതെ
ഉണർവ്വോടെയീശ്വരൻ കാത്തിടട്ടെ