രചന : സിജി സജീവ് ✍

എട്ടരക്ക് തന്നെ ജോലിക്ക് കയറണമെന്ന് നിർബന്ധമായിരുന്നു……
പക്ഷെ ആരോടെല്ലാമോ അയാൾക്ക്‌ വല്ലാത്ത അരിശം തോന്നി അപ്പോൾ,,,,,,, ..
സാധാരണ രണ്ടുമൂന്നു പേരെയെങ്കിലും കൂടെക്കൂട്ടാറുള്ളതാണ്,,,,
തനിച്ചു ജോലിക്ക് വന്നത് തന്നെ അത്രക്ക് കിട്ടപ്പോരൊന്നുമില്ലാഞ്ഞിട്ടാണ്,,,,,
രണ്ടു മുറിയും ഹാളും അടുക്കളയും സിറ്റൗട്ടും പിന്നെ അറ്റാച്ഡ് ബാത്റൂമുമുള്ള ചെറിയൊരു വീട്,,
അതു പെയിന്റ് ചെയ്യാൻ ഉടമ്പടിക്കെടുത്തപ്പോൾ ഇത്രക്കും പണിയാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല…
ഇപ്പോൾ തന്നെ ജോലിതുടങ്ങിയിട്ട് രണ്ടര മണിക്കൂർ കഴിഞ്ഞു,,
എന്തു ജോലിയെന്നു ചോദിച്ചാൽ ചൂണ്ടിക്കാണിക്കാനായി ഒന്നുമായിട്ടില്ല…
ഇതുവരെ പെയിന്റ് ബക്കറ്റ് പോലും പൊട്ടിച്ചിട്ടില്ല,,,,
പിന്നെന്തോന്ന് പണിയെന്നാവും ല്ലേ??
പെയിന്റ് ചെയ്യാനായി തലേന്നേ സാധനസാമഗ്രികൾ എല്ലാം തന്നെ വാങ്ങിക്കൊണ്ടു വെച്ചിരുന്നു…
പോകുമ്പോൾ വീട്ടുടമയോട് പറഞ്ഞിരുന്നു വീട്ടുപകരണങ്ങൾ എല്ലാംഒഴിഞ്ഞ ഒരു കോണിലേക്ക് മാറ്റി നന്നായി പ്ലാസ്റ്റിക്കു കവർ ചെയ്യ്തു വെക്കണമെന്നും,,
വാതിലുകളും ജനലുകളിലും പേപ്പറോ മറ്റെന്തെങ്കിലും കൊണ്ടോ മറച്ചിടണമെന്നും,,
ഒറ്റക്കേ വരൂ അതുകൊണ്ട് ഒന്ന് സഹകരിക്കണമെന്നും,,,,
എന്നിട്ടാണ്,,,,
പറഞ്ഞത് ഈ മനുഷ്യർ എവിടം കൊണ്ടാണ് കേട്ടത് ദൈവമേ,,
ആയാൽ അരിശം പല്ലുകളിൽ കടിച്ചമർത്തി,,,
വന്നപ്പോൾ മുതൽ തുടങ്ങിയ മാറ്റലും മൂടിയിടലും കവറു ചെയ്‌തും ആണ്,,,
ഒരു അടുക്കും ചിട്ടയും വൃത്തിയും മെനയുമില്ലാത്ത വീട്,,
സാധനങ്ങൾ തുണികൾ കളിക്കോപ്പുകൾ തോന്നുന്നിടത്തെല്ലാം വിതറിയിട്ടിരിക്കുന്നു,,,,
ഒരു കൊച്ചിനെയും ഏണത്തു വെച്ചൊരു യുവതി ഇടക്കിടക്കു അതങ്ങോട്ട് വെക്കേഇതിവിടെ വെക്കേഎന്നൊക്കെ പറഞ്ഞു വരുന്നുണ്ട്,,,
കുട്ടിയുള്ളത് കൊണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ലത്രേ,,,
കുട്ടി ഭയങ്കര വികൃതിയാന്ന്,,,,,,
അതുകൊണ്ട് അവനെ നോക്കി ഇരിക്കണമത്രേ,,,,,,
ഇനി ജോലിക്ക് പോയ ചേട്ടൻ മടങ്ങി വന്നാലേ മറ്റു ജോലികൾ ചെയ്യാൻ കഴിയൂത്രെ,,,,
അവളെ കാണുമ്പോഴൊക്കെ ആയാളുടെ മുഖം കലികയറി ചുവന്നു വന്നു….
ഇതുപോലെ ഉണ്ടോ ഒരു പിശാച് പിടിച്ച പെണ്ണുംപിള്ള,,,,
അന്നാധ്യമായയാൽ തന്റെ ഭാര്യയെയോർത്തു അഭിമാനം പൂണ്ടു,,,,
ഒപ്പം ഇത്രയും നാൾ അവളോട്‌ കാണിച്ച അവഗണന ഇത്രയും വലുതായിരുന്നോ എന്നൊരു ചിന്തയും,,,,
ഇത്തിരിപ്പോന്ന രണ്ടുകുഞ്ഞുങ്ങളെയും മേയിച്ച് അവൾ എന്തെല്ലാം ജോലികളാണ് നേരം പുലരും മുൻപേ ചെയ്യ്തു തുടങ്ങുന്നത്…
അവളുണരും മുൻപേ ഇളയ കുഞ്ഞ് ഉണർന്നു കരയാൻ തുടങ്ങും,,
അതിനെയും ഏണിൽ വെച്ചുകൊണ്ടാണ് അവൾ എല്ലാജോലികളും ചെയ്യുന്നത്,,,
അടുക്കിനും ചിട്ടക്കും ജോലികൾ ചെയ്യുന്നതിനൊപ്പം അയാളുടെ കാര്യങ്ങളും അവൾ അണുവിട തെറ്റാതെ ചെയ്തു പോന്നു,,,
ചെറിയ ചെറിയ ശ്രദ്ധ കുറവിനു പോലും അയാളവളെ വല്ലാതെ ശകാരിച്ചിരുന്നു…
ഒരുപറ്റു ചോറ് കുട്ടികൾ കഴിച്ചിട്ട് മുറിയിൽ വീണാൽ പോലും ആയാൽ ക്ക് അത് സഹിക്കാൻ പറ്റിയിരുന്നില്ല…
മൂത്തകുട്ടിയെ കൈയ്യിലും ഇളയകുട്ടിയെ എടുത്തും കൊണ്ടാണ് അവൾ ഒരു മടിയും കൂടാതെ, അടുക്കളജോലികളും പുറം പണികളും ചെയ്യുന്നത്,,
ഒപ്പം ആടിനെയും നോക്കണം,,
അത് ആയാൽ തന്നെ ഒപ്പിച്ചൊരു പണിയാണ്,,
വെറുതെയിരിക്കുന്ന നേരത്ത് എന്തെങ്കിലും ഒരു പ്രയോജനം വേണമെന്ന് പറഞ്ഞ്…
വൈകുന്നേരങ്ങളിൽ എന്നുമവൾ അയാളുടെ ചീത്തവിളികേട്ടു കരഞ്ഞുകൊണ്ടിരുന്നു…
കുറച്ചൊന്നു താമസിച്ചു കുളിക്കാൻ പോയാൽ,,,
ആടിനു കൊടുക്കാനുള്ള തീറ്റ കുറഞ്ഞാൽ,,,
മനസ്സിൽ കരുതിയ വസ്ത്രം മാറിയുടുക്കാൻ കിട്ടാതിരുന്നാൽ,,,
ചൂടുഭക്ഷണം മുന്നിൽ കിട്ടാതിരുന്നാൽ,,,
രണ്ടുകറിയില്ലാണ്ടു പോയാൽ,,,
കുട്ടികളെ നേരത്തെ കിടത്തിയുറക്കാഞ്ഞാൽ,,,,
എല്ലാശകാരവും കേട്ടിരുന്നു കരഞ്ഞാൽ,,,
എന്താണ് ഇവിടെ നിന്റെ പകലത്തെ പണികൾ???
ഈ കുറച്ചു കാര്യങ്ങളെങ്കിലും നേരത്തും കാലത്തും ഒന്നു ചെയ്യാൻ നിന്നെക്കൊണ്ടൊക്കെ പറ്റുമോ???
എന്തു പറഞ്ഞാലും നിന്നു മോങ്ങാൻ കൊള്ളാം,,,,
അരിശം മൂത്തയാൾ അവളുടെ അപ്പനും അമ്മയ്ക്കും ഒക്കെ പറഞ്ഞു വെക്കും,,,,,
എല്ലാം കേട്ട് കരഞ്ഞു നിൽക്കുന്നയവൾ അല്പം കഴിയുമ്പോൾ അയാളുടെ ഒരു ചേർത്തുപിടിക്കലിൽ കഴിഞ്ഞതെല്ലാം മറക്കും….
പെയിന്റു ബക്കറ്റിൽ മുക്കിയ ബ്രഷ് കൊണ്ട് ഭിത്തിമേൽ വർണ്ണങ്ങൾ വരയുമ്പോൾ,,,
അന്ന് അയാളൊരു പുതിയ തീരുമാനം എടുത്തു,,,
ഇനി അവളെ ഞാൻ കരയിയ്ക്കില്ല,,,,,
എന്റെ പാവം അവൾ,,,,,
അവളൊരു മാലാഖയാണ്….

സിജി സജീവ്

By ivayana