രചന : രാജേഷ്.സി.കെ.ദോഹ ഖത്തർ ✍

കുറച്ചു ധനം ഉണ്ടായിരുന്നേൽ
വരില്ലായിരുന്നു ഉരുകികിത്തീരുവാൻ.
ഈ മണൽക്കാട്ടിൽ ദൈവമേ …
കുനുട്ടും കുശുമ്പും ഉണ്ടേലും,
കേര വൃക്ഷം വളർന്നു നിന്നീടുന്ന,
എൻ പൊന്നു നാടല്ലോ ദൈവനാട്,
പരശുരാമൻ മഴു എറിഞ്ഞു..
കടലിൽ നിന്നുയർന്നു വന്ന…
അമൃത കുംഭം ആണത്രേ കേരളം.
കേരവൃക്ഷം വളർന്നു നിന്നീടുന്ന,
പൊന്നു നാടല്ലോ എൻ കൊച്ചു കേരളം ,
ഭൂമിയിൽ ദൈവം സൃഷ്ട്ടിച്ച ,
വൃന്ദാവനം ആണ് കേരളം.
എവിടെ ദൂരെ നോക്കിയാലും ..
കാൺകയായ് ഫലവൃക്ഷജാതികൾ,
തമ്പുരുമീട്ടുന്നു മന്ദമാരുതൻ.
ഫലവൃക്ഷങ്ങൾക്കിടയിലുടവേ…
കുറച്ചു ധനം ഉണ്ടായിരുന്നേൽ,
വരില്ലായിരുന്നു ഉരുകികിത്തീരുവാനായ്.
കണ്ണടക്കുമ്പോൾ വരും,
മക്കളുടെ മുഖങ്ങൾ എന്ത് ചെയ്യണം,
അവസാനം എല്ലാം കഴിഞ്ഞു.
എന്തുണ്ടാക്കി എന്ന് ചീത്തപ്പേരും,
അസുഖവുമായ് ജീവിതം ബാക്കി .

രാജേഷ്.സി.കെ

By ivayana