ജയരാജ്‌ പുതുമഠം✍

പുരസ്‌കാരങ്ങൾക്ക് എക്കാലത്തും അതിന്റേതായ ചന്തങ്ങളും, ഗന്ധങ്ങളും,ബന്ധങ്ങളും സ്വകീയമായി മിഴിവ് പകരാറുണ്ട്. പ്രത്യേകിച്ച് അർഹതപ്പെട്ടവരുടെ ശിരസ്സിൽതന്നെ അതിന് ഇരിപ്പിടം ലഭിക്കാനിടംവരുമ്പോൾ അത് ലഭിക്കുന്നവരേക്കാൾ അഴകേറുന്നത് ആ പുരസ്കാരത്തിനാണെന്നാണ് എന്റെ മതം.
ഇവിടെ ‘ഫിപ്രെസ്കി’ എന്ന അന്താരാഷ്ട്ര പുരസ്കാരത്തിന്റെ അഴക് കുറേകൂടി ഔന്നത്യത്തിലേക്ക്‌ വളർന്നിരിക്കുകയാണ്, കാരണം അത് ലഭിച്ചവന്റെ വ്യക്തിപ്രഭാവത്തിന്റെ വർണ്ണരാജികൾ ചലച്ചിത്ര നിരൂപണലോകത്തിന് നൽകിയ മികച്ച സംഭാവനകളുമായി വിലയിരുത്തി നോക്കുമ്പോൾ.
Outstandig Condribution to Righting on Cinema. എന്ന സവിശേഷതക്കാണ് കഴിഞ്ഞവർഷം മുതൽ ഏർപ്പെടുത്തിയ സത്യജിത് റേ സ്മാരകപുരസ്കാരം ഇക്കുറി ഷണ്മുഖദാസ് മാഷെ തേടിയെത്തിയത്.അദ്ദേഹത്തിന്റെ രചനയിൽ പിറന്ന പുസ്തകങ്ങൾ അതിന് സാക്ഷ്യം വഹിച്ചുകൊണ്ട് അങ്ങാടിയിൽ സുലഭമാണ്.


ഫിലിം ഫെസ്റ്റിവൽ മുറ്റങ്ങൾ മുഴുവൻ തേടിനടന്ന് സിനിമയെ വളരെ ഗൗരവമായി കാണുകയും വിലയിരുത്തുകയും എഴുതുകയും നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന, കോഴിക്കോട് സർവകലാശാലയിലെ മുൻ റാങ്ക് ജേതാവും, ഗവർമെന്റ്കോളേജിലെ മുൻ ഇംഗ്ലീഷ് പ്രൊഫസറുമായ ഈ സുതാര്യനായ മിതവ്യയനെ അഭിനന്ദിക്കുവാൻ എന്റെ മനസ്സും ഹൃദയവും തുടിക്കുന്നു.

By ivayana