രചന : അജി നാരായണൻ✍
വിരാടരൂപ പ്രകൃതമായ്
വിനാശകാരണ സത്യങ്ങൾ
വിലേപന പ്രകാരമായ്
വിശുദ്ധിയിലശുദ്ധമായ്!
വിവേകമായ് കുറിയ്ക്കണം
വിപ്രനായ് തീരണം
വിരേചനം തുടരുമ്പോൾ
വിവേചനമരുതാരും !
വിശ്വമാകെ നിറയണം
വിമർശനങ്ങളാകണം
വിലാപങ്ങൾക്കറുതിയായ് ,
വിദ്വേഷങ്ങൾ വെടിയണം !
വിനയമായ ഭാവവും
വിനയാകാതെ നോക്കണം.
വിഭവമാകെ നിറയ്ക്കണം
വിശിഷ്ട വ്യക്തിയാകണം !
വിഘ്നഹേതുവായിടും
വിശ്വാസങ്ങൾ തടയണം
വിടരും ചിരിതന്നൊളിയായ്
വിമലഹൃദയരാവണം !