രചന : പി എൻ ചന്ദ്രശേഖരൻ ✍

ഭരണം നമ്മുടെ കയ്യിൽ നാട്ടിലെ
എരണംകെട്ടവരെങ്ങിനെ അറിയാൻ
വെറുതെ കടിപിടി കൂട്ടുകയാണൊരു
മറുപടി നമ്മൾ കൊടുക്കരുതുടനെ

ഫയലുകൾ വിട്ടുകൊടുക്കരുത്, ഈ
നിയമം മുറപോലറിയരുതാ രും
ഉദ്യോഗസ്ഥനൊ രൊപ്പിട്ടില്ലേ
ല ദ്ദേഹം വെറുമാ ശ്രിതനല്ലേ

ജനനത്തീയതി തെറ്റിച്ചാലവർ
കനിവും തേടി കാൽക്കലിരിക്കും
തൊഴുതുപിടിച്ചവർ നിൽക്കും നമ്മുടെ
വഴിയേ വേണ്ടതു തന്നു മടങ്ങും

പഴി പറയുന്നവർ പറയട്ടെ പെരു
വഴി ആയാലും ദയ കാട്ടരുത്
കുഴി മടിയന്മാരെന്നു വിളിച്ചാ
ലഴി എണ്ണിക്കാൻ പഴുതുണ്ടല്ലോ


സാറേ സാറേ എന്നു വിളിച്ചീ
ഏറാൻ മൂളികൾ പുറകെ വരണം
മാറി വരും ചില നേതാക്കന്മാർ
കേറി വരുമ്പോൾ മാനിക്കരുത്

നമ്മുടെ മുമ്പിലപേക്ഷയുമായി
ട്ടമ്മാവന്മാർ കയറി ഇറങ്ങും
ചുമ്മാതൊന്നു കടാക്ഷിക്കാനവർ
സമ്മാനപ്പൊതി കയ്യിൽ തരണം

അയ്യേ. എ.എസ്സു പഠിച്ച വരോടീ
വയ്യാവേലികൾ കല്പിക്കരുത്
മെയ്യലയാതെ ഇരുന്നുണ്ണാനാ യ്
ചെയ്യാവുന്നത് ചെയ്യണമി പ്പോൾ

മന്ത്രി പറഞ്ഞാൽ പ്പോലുമനങ്ങാ
യന്ത്രം പോലെ ഇരുന്നു ചിരിക്കാം
ഇന്നലെ മന്ത്രി ഇന്ന് വെറും പ്രജ
എന്നും നമ്മൾ തുടരണമിവിടെ.

പി എൻ ചന്ദ്രശേഖരൻ

By ivayana