രചന : എൻ. അജിത് വട്ടപ്പാറ ✍
ഹൃദയതന്ത്രിയിലൊഴുകിയെത്തുന്ന
മധുര വീണതൻ ഹൃദയ നാദങ്ങൾ,
ഉണരുമെങ്ങുമൊരു പ്രേമ സാഗരം
പ്രകൃതി തൻ സ്നേഹ വേണു ഗാനമായ് .
നിത്യ ഹരിതമാം ഭൂമി തന്നിലായ്
അത്മ ബന്ധങ്ങൾ മനുഷ്യ ജന്മമായ് ,
ഒത്തുചേർന്നോരു ഗൃഹസദൃശ്യങ്ങൾ
വിശ്വ ധാരകളിൽ ജീവിതം നെയ്തു.
പ്രേരണകളുടെ ദൈവ സൃഷ്ടികൾ
ആശയങ്ങളിൽ വികല ദിശകളായ് ,
സത്യ സൗഹൃദ മാനസം നിറയെ
വിഡ്ഢികൾ തൻ ദുഷ്ട സ്വപ്ന സ്വർഗ്ഗമായ് .
മതമൊരുക്കിയ ഭ്രാന്തു ചിന്തകൾ
ഭീകരതയുടെ ഭ്രമണ രൂപങ്ങൾ
നന്മ ചോരുന്ന ജന്മഗൃഹമായ്
രുചിര മനസ്സുകൾ വിനാശ പർവ്വമായ് ,
ആത്മ സംക്രമ നേർ ചരിത്രം
മനുഷ്യർ നീട്ടിയ കർമ്മബന്ധം,
ചക്രവാളങ്ങൾ പുണരുമെവിടെയും
സമുദ്ര തിരകൾതൻ ക്ഷോഭ ദൗത്യമായ്.