രചന : ദിവ്യ സി ആർ ✍

ചീറിയലച്ചു വന്നൊരാ-
വണ്ടിയിൽ നിന്നിറങ്ങി
മുറ്റത്തു മഞ്ഞക്കാലുകൾ
നീട്ടിയവർ തിരിച്ചു പോയി!
അത്ഭുതം മാറാത്ത കണ്ണുകൾ
ഞെടിയിട പിടഞ്ഞുണരുംനേരം,
നിസ്സഹായരായി കണ്ണുനീർ
തുടച്ചും, പ്രതിഷേധിച്ചും..
പ്രതികരിച്ചും അവസാന
സമ്പാദ്യമീ മണ്ണുമാത്രമെന്നു
ചൊല്ലി നെഞ്ചോടു ചേർത്തു
വിതുമ്പും നേരം ; അധികാര-
ധാർഷ്ട്യത്തിൻ കാലുകളുടലിൽ
പതിക്കവേ; അന്ത്യശ്വാസവുമീ
മണ്ണിൽ പിടയുന്നു..
ഓർമ്മകളുടെ കാതങ്ങൾ-
ക്കപ്പുറത്തു നിന്നൊഴുകിയെ-
ത്തിടുന്നു ആ പാഠം ;
ജനങ്ങൾ , ജനങ്ങളാൽ
ജനങ്ങൾക്ക് വേണ്ടി
തെരഞ്ഞെടുക്കുന്നതത്രേ
ജനാധിപത്യമെന്ന്..!!

ദിവ്യ സി ആർ

By ivayana