രചന : ഹരിഹരൻ✍

രാവിലെയെഴുന്നേറ്റാൽ
പതിവാണു നടത്തവും
പത്രപാരായണവും
ചായയും ഉന്മേഷം പകർന്നീടാൻ !
ഇന്നില്ലയിവയൊന്നും
പതിവായി മൊബൈൽ നോക്കും
വരും മെസ്സേജുകൾ
ഉദ്വേഗം ജനിപ്പിക്കും.
വാട്സ്ആപ്പിൽ മെസ്സേജുകൾ കോലായിൽ തുറക്കാമെന്നാൽ ;
മെസ്സഞ്ചർ തുറക്കാൻ നേരം മൂലയിൽ പതുങ്ങേണം !
യോഗയും വ്യായാമവും
ചെയ്യുന്നതുകണ്ടാൽ പിന്നെ ;
മനസ്സു “കുളിർത്തീടാൻ”
മറ്റെങ്ങും പോകേണ്ടല്ലോ !
ഇഷ്ടമാം ആപ്പുകൾ പലതും നോക്കിപ്പോകാം
ആപ്പിൽ പെട്ടേക്കാം നാം
ഊരുവാൻ എളുതല്ലല്ലോ !
പ്രായമായ് മനസ്സിന്നും
പക്വത നേടുന്നില്ല ;
മക്കൾക്കും മക്കളായെങ്കിലും കളിപ്പ്രായം !
ശിവനാമം ചൊല്ലീട്ടൊരു
മൂലയിലിരിക്കേണ്ടോൻ
മൊബൈലിൽ ദർശനഭാഗ്യം തേടി
മൂലയിൽ പതുങ്ങുന്നൂ !

ഹരിഹരൻ

By ivayana