രചന : ഷാജി ഗോപിനാഥ് ✍

ആമ്നിയോട്ടിക് ദ്രാവകം ചോർന്നു പോയ നിലയിലാണ് ആ പൂർണഗർഭിണിയെ ആശുപത്രിയിലെത്തിച്ചത്.പരിശോധിച്ച ഡോക്ടർക്ക് മനസിലായി ഗുരുതരം ആണെന്ന് -സ്കാൻ ചെയ്തു സംഭവം സീരിയസാണ്. ‘ഈ അടിയന്തിര ഘട്ടത്തിൽ സർജറി തന്നെയാണ് അഭികാമ്യം. അതിനായി എമർജൻസി തീയേറ്റർ സജ്ജമാക്കി. മെഡിക്കൽ ടീമും റെഡിയായി. രോഗിയെ തീയേറ്ററിലേയ്ക് കൊണ്ടുപോകാൻ വാർഡിൽ എത്തിയപ്പോഴാണ് അതിലും വലിയ റിസ്ക്


സിസേറിയൻ ഒരു മണിക്കുർ കഴിഞ്ഞു മതി. എന്ന് ബന്ധുക്കളുടെ തീരുമാനം. ഇപ്പോൾ കരിം പൂരാട മത്രേ. കരിം പുരാടത്തിൽ കുഞ്ഞ് ജനിക്കാൻ പാടില്ല ഒരു മണിക്കുർ കഴിഞ്ഞാൽ കരിം പൂരാടം മാറും അപ്പോൾ നല്ലൊരു നാൾ വരും’ ആ നക്ഷത്രത്തിൽ മതിയത്രേ ജനനം. ഡോക്ടർ പ്രതിസന്ധിയിലായി. ബന്ധുക്കൾ സമ്മതപത്രം കൊടുക്കാതെ സർജറിയും നടക്കില്ല. ബന്ധുക്കളുടെ തീരുമാനം ശരിയെന്ന് അവർ വിശ്വസിക്കുന്നു. രോഗിയുടെ അവസ്ഥ എന്താണെന്ന് ഡോക്ടർക്ക് അറിയാം. തീരുമാനം മാറ്റാൻ ബന്ധുക്കൾ തയ്യാറാവുന്നില്ല. ഈ ആവശ്യത്തിന് ഡോക്ടർ കൂട്ടുനിൽക്കണമെന്ന് അവരുടെ ആവശ്യം അംഗികരിക്കാൻ അവർ ഡോക്ടറെ പ്രേരിപ്പിക്കുന്നു.ഇത് വൈദ്യശാസ്ത്രത്തിന് പുതിയ വെല്ലുവിളി.


അനുനിമിഷം മരിച്ചു കൊണ്ടിരിക്കുന്ന രണ്ട് ജീവനുകൾ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു മെഡിക്കൽ സംഘത്തിനെ വെല്ലുവിളിച്ചു കൊണ്ട് ‘അന്ധവിശ്വാസം മേൽകോയ്മ നേടാൻ ശ്രമിക്കുന്ന നിമിഷങ്ങൾ വിദ്യാസമ്പന്നരായവർ പോലും അടിമകളാകുന്നു. ഒരു പിഴവ് സംഭവിച്ചാൽ ഡോക്ടർക്കു മേൽ കൊലപാതകം വരെ ആരോപിക്കാവുന്ന വ്യവസ്ഥിതി. ഒന്നും ചെയ്യാൻ കഴിയുന്നില്ല.


ഒരു കുഞ്ഞിൻ്റെ ജനനം നിശ്ചയിക്കുന്നത് ആകാശത്തിലെ നക്ഷത്രങ്ങൾ. അതിന് വേണ്ടി പ്രസവം നീട്ടിവെയ്കാൻ ആകാശത്തിലെ നക്ഷത്രങ്ങളും ഭൂമിയിലെ മനുഷ്യരും തമ്മിൽ മൽസരിക്കുന്നു. നക്ഷത്രങ്ങെളെ നോക്കി ജനനത്തിന് കണക്ക് പറയുന്ന വിരോധാഭാസം. സൂര്യപ്രകാശം ഭൂമിയിൽ പതിക്കാൻ എട്ട് സെക്കൻ്റ് അതിനർത്ഥം സൂര്യൻ ഉദിച്ച് കഴിഞ്ഞ് എട്ട് സെക്കൻ്റ് കഴിഞ്ഞാണ് നമുക്ക് കാണാൻ കഴിയുക. എട്ടു സെക്കൻ്റ് മുൻപത്തെ സൂര്യൻ.അങ്ങിനെയെങ്കിൽ കോടാനുകോടി പ്രകാശവർഷങൾക്കപ്പുറം നിൽക്കുന്ന ഒരു നക്ഷത്രം അവിടെ ഉദിച്ചു കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞാണ് ഭൂമിയിൽ നിന്ന് കാണാൻ കഴിയുക.’


കാലം പുരോഗമിച്ചപ്പോൾ പെണ്ണുങ്ങൾക്ക് നോർമൽ പ്രസവം വേണ്ട. നല്ല നാൾ നോക്കി വയർ കീറിയാൽ മതി.അതിന് താൽപ്പര്യമുള്ളവർക്ക് അത് ചെയ്തു കൊടുക്കാൻ ഡോക്ടർമാരും ആശുപത്രികളും സുലഭം പാക്കേജ് ആയി പണം അടച്ചാൽ മതിയാകും. കാര്യം എത്ര നിസാരം -ഇത് വൈദ്യശാസ്ത്രത്തിൻ്റെ സംഭാവനയോ’ ഗതികേടോ.
അന്ധവിശ്വാസങ്ങളുടെ അനാചാരങ്ങൾ മനുഷ്യനെ അടിമകളാക്കിയിരിക്കുന്നു നല്ല നക്ഷത്രത്തിലുള്ള ജനനം അനിവാര്യമാണത്രേ. നാലാൾ കൂടുന്നിടത്ത് സൊസൈറ്റി ലേഡികൾക്കും ‘ഫെമിനിച്ചികൾക്കും പറഞ്ഞ് നടക്കാൻ അന്തസുള്ളൊരു നാമമത്രേ സിസേറിയൻ


പണ്ട് ജനം ആരാധിച്ചിരുന്ന ചന്ദ്രബിംബത്തിൽ പോലും മനുഷ്യർ പോയിട്ട് തിരിച്ചു വന്നു കഴിഞ്ഞു.എന്നിട്ടും അന്ധവിശ്വാസത്തിൻ്റെയും മതത്തിൻ്റെയും പേരിൽ മനുഷ്യനെ തമ്മിലടിപ്പിച്ച് മുതലെടുക്കുന്ന ഫാസിസ്റ്റ് ചിന്താഗതികൾ വിജയിച്ചു കൊണ്ടിരിക്കുന്നു. എഴുതി വെച്ച തിരക്കഥയിൽ മതം വിൽപ്പന നടത്തപ്പെടുന്ന കച്ചവട തന്ത്രത്തിൽ അറിയാതെ നാം അഭിനയിക്കുന്നു. മതം മനുഷ്യനെ മയക്കുന്നു. ഫാസിസത്തിൻ്റെ പുതിയ വകഭേദങ്ങൾ പല നിറങ്ങളിൽ കാറ്റിലാടികളിക്കുന്നു ‘
മനുഷ്യനും മരുന്നും മന്ത്രവാദവും പരസ്പരം ബന്ധെപ്പെട്ടുകിടക്കുന്നു ഒരു ടോയിലറ്റ് പേപ്റ്റിൻ്റെ വില പോലും ഇല്ലാത്ത മന്ത്രവാദവും. ജ്യോൽസ്യൻ്റെ മുന്നിലെ കവടിയും’ അവരുടെ വയറ്റിൽ പിഴപ്പ് അവർ പറയുന്നത് മാത്രം വിശ്വസിക്കുന്ന വിഡ്ഡിയായ മനുഷ്യാ. നീ ചെയ്യുന്നത് എന്തെന്ന് നീതന്നെ അറിയുന്നില്ല. ചൊവ്വയും ശനിയും വിവരദോഷികൾ ‘കല്യാണം മുടക്കികൾ ‘


പട്ടിക്കും പൂച്ചയ്കും നക്ഷത്രമില്ല. സ്വാഭാവികമായ ജനനം.അവർക്ക് നക്ഷത്രങളില്ല.ചൊവ്വ ദോഷമില്ല. ശനിയുടെ അപഹാരമില്ലാ ‘ജനിക്കുന്നു അവരുടെ കർമം നിർവഹിക്കുന്നു കാലം കഴിയുന്നു.ഇതുവരെയും പശുവിന് ജാതകദോഷം കൊണ്ട് വിവാഹം മുടങ്ങിയിട്ടില്ല.അവർ കുടുംബത്തിന് ദോഷം വരുത്തിയിട്ടില്ല. അറിയപ്പെടാത്ത രഹസ്യങ്ങൾ തേടി മനുഷ്യൻ ഇന്നും യാത്രയിലാണ്. പക്ഷേ അന്ധവിശ്വാസത്തിന് മരുന്നില്ല. മറുപടിയും ഇല്ല.


ഇനി നിയമവഴികൾ ഒരു രോഗിയെ മരിക്കാൻ അനുവദിച്ചുകൂടാ രക്ഷിക്കാൻ മാക്സിമം ശ്രമിക്കണം.’രോഗിയെ അറസ്റ്റ് ചെയ്ത് തീയേറ്ററിൽ ‘ പ്രവേശിപ്പിച്ചു.വൈകിപ്പോയ സർജറി ആരംഭിച്ചു.ഡോക്ടർ തൻ്റെ ജോലി ചെയ്യുന്നു.ജനനസമയം വൈകിപ്പിച്ചതിലുള്ള പ്രതിക്ഷേധത്താൽ കുഞ്ഞ് വലിയ വായിൽ നിലവിളിച്ചു. കരിപൂരാടക്കാരിയെ മനസില്ലാ മനസോടെ ബന്ധുക്കൾ ഏറ്റുവാങ്ങി. അമ്മയേയും..

By ivayana