രചന : രാജു കാഞ്ഞിരങ്ങാട് ✍️

ശൈത്യത്തിൻ്റെ ഇല മൂടലുകളെ
വെയിലിൻ്റെ തരിവള കൈകൾ
പതുക്കെ നീക്കുന്നു
നീ പകർന്നആദ്യ ചുംബനത്തിൻ്റെ
ചൂടിൽ
സൂര്യകാന്തി പൂക്കുന്നു

പ്രീയേ,
പ്രണയത്തിൻ്റെ പനിത്തിമർപ്പിൻ
ചുരത്തിലാണു നാം
ചുവന്ന വാകപൂവുപോലെ പരില –
സിക്കനാം
വഴി മറന്ന മൊഴി മുറിഞ്ഞ കാട്ടു –
പാതയിൽ
കാഴ്ചശൂന്യമായിടുന്നതാമി –
വേളകൾ

മഴവില്ലു തേടിവന്ന പറവകൾപോലെ
ഉടലൊരുക്കും ഉത്സവത്തിമർപ്പി –
ലാണു നാം
ജാലകപ്പഴുതിലെ കാഴ്ച നിർത്തിടാം
ജീവിതക്കടലിലേക്ക് ആഴ്ന്നിറങ്ങിടാം.

രാജു കാഞ്ഞിരങ്ങാട്

By ivayana