രചന : ഷാജി ഗോപിനാഥ് ✍️

ചുട്ടുപൊള്ളുന്ന വെയിൽ തലയ്ക് മുകളിൽ കത്തിപ്പടരുന്ന ഒരു ഏപ്രിൽ മാസം. ഒരു ടൂറിസ്റ്റ് ബസ് തിരുവനന്തപുരത്തേയ്ക്. വെക്കേഷൻ കാലം അടിച്ചു പൊളിയ്ക്കുവാൻ. കോട്ടയത്ത് നിന്നുള്ള ഒരു കോളേജിലെ വിദ്യാർത്ഥികൾ അനന്തപുരിയിലേയ്ക് ആടിയും പാടിയും ഒരു വിനോദത്തിൻ്റെ മൂഡിലാണ് ഈ യാത്ര.കൗമാരം കടന്നെത്തിയ കുട്ടികളുടെആഘോഷം. അതിൻ്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്നു.ഈ ബഹളത്തിനിടയിലും അതിൽ നിന്നെല്ലാം വേർപെട്ട് ‘ അതിൽ ഒരുവൾ മാത്രം തൻ്റോതായ ലോകത്തിൽ ആ ബസിൻ്റെ ജനലിനരുകിൽ തികച്ചും ഏകാകിയായി തൻ്റെ ലോകത്തിൽ മാത്രം മുഴുകി പുറത്തെ കാഴ്ചകളിൽ ലയിച്ചു.ഇവൾ അഞ്ജന ‘കാറ്റിലുലയും മുടിയിഴകളിൽ മുല്ലപ്പൂ ചൂടിയ ശാലീന സുന്ദരി.


അനന്തപുരിയിലെ മണ്ണിലേയ്ക് ഇനി പത്ത് കിലോമീറ്റർ മാത്രം. ചരിത്രത്തിൻ്റെ ഭാഗമായ അനന്തപുരിയിലെ വിശേഷങ്ങൾ അറിയാൻ ഇനി -ഏറിയാൽ ഒരു മണിക്കുർ കൂടി മാത്രം.. മറ്റുള്ളവരെല്ലാം .അതിൻ്റെ ത്രില്ലിലായെങ്കിലും ഇവൾ മാത്രം. അതിലൊന്നും പങ്കു ചേരുന്നില്ല. എന്തോ ചില ആരോഗ്യ പ്രശ്നങ്ങളിലുള്ള മ്ലാനത ‘
ഓടിക്കിതച്ചെത്തിയ ബസ് അനന്തപുരിയിലേയ്ക്. വേളി.ആക്കുളം. ശംഖും മുഖം.കാനായി കുഞ്ഞിരാമൻ്റെ പ്രതിമകൾ. ആക്കുളംബോട്ട് ക്ലബ്.ബോട്ടിംഗ് കഴിഞ്ഞ് അനന്തപുരിയുടെ ഹൃദയത്തിലേയ്ക്’ പാളയം മതസൗഹാർദ്ദത്തിൻ്റെ നാട് .അമ്പലവും പള്ളിയും മോസ്കും മുഖത്തോട് മുഖം നോക്കി ചിരിച്ച്നിൽക്കുന്നു.ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൻ്റെ മുന്നുവശങ്ങളിലായി .എല്ലാ മതസ്തരും സുഹൃത്തുക്കളായി കഴിയുന്ന ‘ഇവിടം പണ്ടേ സ്വർഗം. ഒരു താൽപ്പരകക്ഷികൾക്കും. ഒരിക്കലും തകർക്കാൻ പറ്റാത്ത വിശ്വാസം.


മ്യൂസിയവും മൃഗശാലയും പണ്ട് സായിപ്പ് കെട്ടിയുയർത്തിയ പാശ്ചാത്യ നിർമാണ ചാരുത പകരുന്ന കെട്ടിടങ്ങളായ യൂണിവേഴ്സിറ്റി’ ആർട്സ് കോളേജുകൾ പബ്ലിക് ലൈബ്രറി .തുടങ്ങിയവ ചുറ്റി വിശാലമായ മ്യൂസിയത്തിൻ്റെ പൂങ്കാവനത്തിലേയ്ക്ക്. പച്ച പിടിച്ച് പടർന്ന് പന്തലിച്ചു നിൽക്കുന്ന ഈ ഉദ്യാനം സഞ്ചാരികൾക്ക് ആശ്വാസമേകുന്നു ‘ഈ മരത്തണലിൽ ഇത്തിരി നേരം’ശുദ്ധവായു വിൻ്റെ സാന്ത്വനത്തിൽ അറിയാതെ മയങ്ങിപ്പോകുന്നു. ഈ കടുത്ത വേനലിലും ഒരു സാന്ത്വനമാകുന്ന പ്രതിഭാസം അനന്തപുരിയുടെ ആഥിത്യം .അനന്തപുരിയുടെ യശസ് ഉയർത്തുന്ന മ്യൂസിയത്തിൻ്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആൻറിക് കളക്ഷൻസ്.


ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രൗഡിയോടെ തല ഉയർത്തി നിൽക്കുന്ന വേലുത്തമ്പി .കൽപ്പന കല്ലേ പിളർക്കുന്ന കാലത്തിൻ്റെ മൂകസാക്ഷി.രാജ ഭരണത്തിൻ്റെ അവശേഷിപ്പുകൾ ആയ കവടിയാർ കൊട്ടാരം.മഹാത്മാ അയ്യൻകാളി രാജ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന വെള്ളയമ്പലവും കടന്ന് റെയിൽവേ മേൽപ്പാലം (overbridge ) പുല്ലറുത്തെടുത്ത പുത്തരിക്കണ്ടം .പണ്ട് നൂറുമേനി വിളഞ്ഞിരുന്ന പാടം..നഗരത്തിലുടെ ഓടിക്കൊണ്ടിരിക്കുന്ന രണ്ട് നിലബസുകൾ പഴവങ്ങാടി ഗണപതിയേയും കണ്ട് പ്രധാന കച്ചവടകേന്ദ്രമായ ചാലക്കമ്പോളം.


പുരാതന കാലം മുതൽക്കേ തമിഴ്നാടുമായുള്ള ഒരു ബന്ധം കാത്തു സൂക്ഷിച്ചിരുന്നു.പ്രധാന നിരത്ത് പല വഴികളായ് പിരിഞ്ഞ് ഓരോ തെരുവുകളിലേയ്ക് അവസാനിക്കുന്ന ഓരോ കമ്പോളങ്ങൾ ചാലയ്കകത്തുണ്ട്.ഇത് ഓരോ തരം
ചരക്കുകളുടെ വിപണന കേന്ദ്രങ്ങൾ
ചാല തിരിഞ്ഞ് കോട്ടയ്കത്തേയ്ക്ക് അനന്തപുരിയുടെ നാഥൻപത്മനാഭൻ്റെ സന്നിധി കോടാനുകോടി നിധികുംഭങ്ങളുടെ അധിപൻ ചുറ്റും കരിങ്കല്ലിൽ പണിതുയർത്തിയ കോട്ടയ്കകം ചരിത്ര സ്മാരകമായി സംരക്ഷിക്കപ്പെട്ടു പോരുന്നു.കിഴക്കേകോട്ടയിലൂടെ പ്രവേശിച്ച് പടിഞ്ഞാറെകോട്ടയിലൂടെ പുറത്തിറങ്ങാം. കോട്ടയും ക്ഷേത്രവും അതീവ സുരക്ഷാകേന്ദ്രങ്ങളാണ്.


പത്മതീർത്ഥക്കുളത്നിന് സമീപം ഈ പൊരിവെയിലിലും വഴിവാണിഭം നടത്തുന്നവരെ കാണം. നിവർത്തി വെച്ച വർണക്കുടകളുടെ തണലിൽ അതിവിശാലമായ വഴിയോര വാണിഭക്കാർ. മിക്കവരും തമിഴൻമാർ.തമിഴ്നാട്ടിൽ നിന്ന് തുശ്ചമായ വിലയ്ക്ക് കിട്ടുന്ന സാധനങ്ങൾ കൂടിയ വിലയ്ക് വിറ്റ് ലാഭം കൊയ്യുന്നവർ.പരിസരത്ത് ക്ഷേത്ര ജീവനക്കാരായ അമ്പലവാസികളുടെ ക്ഷയിച്ചു പോയ അഗ്രഹാരത്തിനു മുന്നിൽ അരിപ്പൊടി കോലങ്ങൾ എഴുതിയിരിക്കുന്നു. അകത്ത് നിന്ന് -സിഡിയിലൂടെ ഒഴുകി വരുന്ന മന്തോച്ചാരണങ്ങൾ റിക്കോർഡബിൾ
ക്ഷേത്ര ദർശനം കഴിഞ്ഞു.ഇനി തിരിച്ചു പോക്ക് ‘പൊരിവെയിലിൽ നഗ്നപാദരായി നടന്നെത്തി ബസിനകത്തേയ്ക് പഴയ ജനലരികിൽ അവൾ ഒരു കാഴ്ച കണ്ടു.


ഈ വെയിലിൽ തൊപ്പിക്കച്ചവടം നടത്തുന്ന ഒരു വൃദ്ധനെ വർണ’തൊപ്പികളുമായി സഞ്ചാരികളെ സമീപിക്കുന്നു. ചിലർ വാങ്ങുന്നു. ചിലർ വാങ്ങുന്നില്ല. വൃദ്ധൻ്റെ പ്രതീക്ഷകൾ അസ്തമിക്കുന്നില്ല. ഈ പ്രായത്തിലും സ്വന്തം ചിലവിന് അദ്ധ്വാനിക്കുന്നു. ഒരെണ്ണം അൻപത് രുപ .അൻപത് രൂപ ഒരു നേരത്തെ ആഹാരത്തിന് തികയുമായിരിക്കും. അയാൾ ജനലരികിലൂടെ അഞ്ജനയെ സമീപിച്ചു.വണ്ടിയ്കകത്ത് ഇനി തൊപ്പി വേണ്ട.’ വൃദ്ധൻ്റ പ്രതീക്ഷയോടുള്ള യാചന നിരസിക്കാൻ തോന്നിയില്ല. ബാഗിൽ നിന്ന് അൻപത് രൂപ വൃദ്ധന് കൊടുത്തു. അയാൾ നൽകിയ തൊപ്പി സ്വീകരിച്ചില്ല. അവൾ പറഞ്ഞു.
പൈസ അപ്പൂപ്പൻ വെച്ചോ. തൊപ്പി വേണ്ട.
പൈസ വാങ്ങി ആ വൃദ്ധൻ നിറമിഴികളോടെ കൈകൂപ്പുന്ന രംഗം വർഷങ്ങൾ കഴിഞ്ഞിട്ടും മനസിൽ നിന്ന് മായുന്നില്ല.

By ivayana