രചന : ശ്രീകുമാർ എം പി✍️

നീലരാവിന്റെ മാറിലായ് പൂനിലാ
നാളങ്ങൾ വീണാതന്ത്രികൾ
മീട്ടവെ
നീഹാരമണിമുത്തു പൊഴി
യ്ക്കുന്ന
നീ, രാഗാർദ്രയായ് മാറുന്നുവൊ
രാവെ !
നീ കാണും ലോലസ്വപ്നങ്ങളാ
ണൊ
നീന്തിത്തുടിയ്ക്കുന്ന മോഹങ്ങളാ
ണൊ
നിന്റെ നീരദകുംഭം തുളുമ്പീട്ടൊ,
നീളെ പൂക്കളായ് നിന്നു ചിരി
യ്ക്കുന്നു !
ചാരുതാരാഗണങ്ങൾ പതിച്ചയാ
നീലാകാശമേലാപ്പിൻ കീഴിലായ്
ഇന്ദ്രനീലരജനി തൻ മേനിയിൽ
ചന്ദ്രകളഭം ലേപനം ചെയ്യവെ
ചന്തമോടെയതു കണ്ടിരിയ്ക്കവെ
ചിന്തയും രാവുമൊന്നിച്ചു പൂത്തു
പോയ് !

ശ്രീകുമാർ എം പി

By ivayana