ഫൊക്കാന നാഷണൽ കമ്മിറ്റി ജൂൺ 11 , 2020 ത്തിൽ യോഗം കൂടുകയും കൺവെൻഷൻ നടത്തുന്നതിനെ പറ്റി വിശദമായി ചർച്ച നടത്തുകയും ഇപ്പോഴത്തെ പ്രേത്യേക സഹ്യചര്യത്തിലും ഗവണ്മെന്റിന്റെ നിയമം അനുസരിച്ചും, സെന്റർ ഫോർ ഡിസീസ്സ് കണ്ട്രോൾ ആൻഡ് പ്രീവെൻഷൻ (സി .ഡി .സി ) നിർദ്ദേശം അനുസരിച്ചും സാമൂഹ്യ ഒത്തുചേരൽ നിരോധിച്ചിരിക്കുന്നു ഈ അവസരത്തിൽ കൺവെൻഷനും ഫൊക്കാന ഇലക്ഷനും ജൂലൈ 31, 2021 മുൻപായി നടത്തുവാൻ തീരുമാനിച്ചു.
ഇപ്പോഴത്തെ പ്രേത്യേക സഹ്യചര്യത്തിൽ ഒരു ജനറൽ കൗൺസിൽ വിളിച്ചുകുട്ടുവാൻ ബുദ്ധിമുട്ടുണ്ട്, ഫൊക്കാന ബെലോ പ്രകാരം ഡെലിഗേറ്റ് ഇൻ പേഴ്സൺ ആയി പങ്കെടുത്തെങ്കിൽ മാത്രമേ ജനറൽ കൗൺസിലിന് നിയമ സാധ്യതയുള്ളൂ. അങ്ങനെ ഒരു ജനറൽ കൗൺസിലിൽ അല്ലാതെ ഇലക്ഷൻ നടത്തുവാൻ ഫൊക്കാന ബൈലോ അനുശ്വാസിക്കുന്നില്ല .
പ്രസിഡന്റ് മാധവൻ ബി നായരും കൺവെൻഷൻ ചെയർമാൻ ജോയി ചക്കപ്പനും കൺവെൻഷന് വേണ്ടി നിച്ഛയിച്ചിരുന്ന അറ്റ്ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ ബാലിസ് കാസിനോ റിസോർട്ടുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ 2021 ജൂലൈ 15 മുതൽ 18 വരെ കൺവെൻഷൻ സെന്റർ ഒഴിവുണ്ട്. ഈ തിയതി എക്സിക്യൂട്ടീവ് കമ്മിറ്റി റെക്കമെൻഡ് ചെയ്തിരുന്നു .നാഷണൽ കമ്മിറ്റി ഈ കൺവെൻഷൻ തിയതി അംഗീകരിക്കുകയും ഉണ്ടായി.
നാഷണൽ കമ്മിറ്റിയിൽ പങ്കെടുത്ത തൊണ്ണൂറുശതമാനം ആളുകളും കൺവെൻഷനും ഇലക്ഷനും ജൂലൈ 31, 2021 മുൻപ് നടത്തുവാൻ തീരുമാനിച്ചു. അത് അനുസരിച്ചു ഫൊക്കാന നാഷണൽ കമ്മിറ്റി ഒരു റസല്യൂഷൻ പാസാക്കുകയും ചെയ്തു. ആ റസല്യൂഷന്റെ പ്രധാന ഭാഗങ്ങൾ മാത്രം താഴെ കൊടുക്കുന്നു.
1. The national Committee has decided to postpone the General Council and Election of officers until July 31, 2021.
2. The General Secretary shall serve the notice for General Council in accordance with FOKANA Constitution thirty days prior to the
date of General Council by email to each of the members.
3. The present Board of Trustees, Executive Committee, National Committee, FOKANA Foundation, Women’s Forum, Convention
Committee and any other sub Committees shall continue to serve in their present official capacity until July31, 2021.
4. The present officers of FOKANA shall serve in their capacity until July 31, 2021.
5. The present Executive Committee shall conclude its activities including Convention on or before July 31, 2021. Under no
circumstances this condition will be extended.
കൊറോണവൈറസ് നമ്മുടെ സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും സാമൂഹ്യ വ്യവസ്ഥയിലും വളരെയധികം മാറ്റങ്ങൾ വരുത്തിയുട്ടുണ്ട്.ലോകം മുഴുവൻ കൊറോണ വൈറസ് മൂലം വിഷമത അനുഭവിക്കുന്ന ഈ അവസരത്തിൽ എല്ലാ സാമൂഹ്യ ഒത്തുകുടലുകളും അടുത്ത വർഷത്തേക്ക് മാറ്റിവെച്ചിട്ടുണ്ട് . അതാത് സ്ഥലത്തെ ഗവൺമെന്റുകൾ എടുക്കുന്ന തിരുമാനങ്ങൾക്ക് അനുസരിച്ചും അതുമായി സഹകരിച്ചും മാത്രമേ നമുക്കും മുന്നോട്ടു പോകുവാൻ സാധിക്കുകയുള്ളു. ഈ വർഷം ഫൊക്കാന കൺവെൻഷൻ നടത്തുവാൻ സാധിക്കുമെന്നുതോന്നുന്നില്ല, അതുപോലെ തന്നെ ജനറൽ കൗൺസിലും. അതുകൊണ്ടാണ് നാഷണൽ കമ്മിറ്റി ഇങ്ങനെ ഒരു പ്രമേയം പാസ്സാകേണ്ടി വന്നത് .
ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് ആയ ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ , സെക്രട്ടറി ടോമി കോക്കാട്ട് , ട്രഷറര്‍ സജിമോൻ ആന്റണി, എക്സ്. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്. വിമെൻസ് ഫോറം ചെയർ ലൈസി അലക്സ്, ട്രസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്, കൺവെൻഷൻ ചെയർ ജോയി ചക്കപ്പൻ, ഫൗണ്ടേഷൻ ചെയർമാൻ എബ്രഹാം ഈപ്പൻ, അഡ്വൈസറി കമ്മിറ്റി ചെയർ ടി.എസ് . ചാക്കോ. ട്രസ്റ്റീ ബോർഡ് സെക്രട്ടറി വിനോദ് കെആർകെ റീജണൽ വൈസ് പ്രസിഡന്റ്മാരായ ബിജു ജോസ്, ശബരി നായർ, എൽദോ പോൾ, ബാബു സ്റ്റീഫൻ, ജോൺ കല്ലോലിക്കൽ, രഞ്ജിത് പിള്ളൈ ,ബൈജു പകലോമറ്റം നാഷണൽ കമ്മിറ്റി മെംബേർസ് ആയ അലക്സ് എബ്രഹാം ,അപ്പുകുട്ടൻ പിള്ളൈ , ബോബൻ തോട്ടം , ദേവസി പാലാട്ടി , ജോസഫ് കുന്നേൽ , ജോയി ഇട്ടൻ, മാത്യു ഉമ്മൻ, രാജീവ് കുമാരൻ, സജി എം പോത്തൻ , വർഗീസ് തോമസ് , സണ്ണി ജോസഫ് , സ്റ്റാൻലി ഏതുനികൾ , റ്റീനാ കല്ലുകവെങ്കിൽ, നിബിൻ ജോസ് തുടങ്ങിയവർ ഈ നാഷണൽ കമ്മിറ്റി മീറ്റിങ്ങിൽ പങ്കെടുത്തു.