രചന : രാജേഷ്. സി. കെ ദോഹ ഖത്തർ✍
ഇരുൾ പരക്കുന്നത്…
ആ ദിവസത്തെ,
പാപങ്ങൾ.
ശുദ്ധമാക്കുന്നതിനോ,
പാപങ്ങൾ ശുദ്ധമാക്കി.
നല്ലതു ചെയ്യുവാനാണോ…
വെളിച്ചം പരക്കുന്നത്,
അറിയില്ല തേവർക്കറിയാം
മാനവർ തൻ പാപങ്ങൾ
കണ്ടിട്ടാവുമോ കാർമേഘങ്ങൾ
കണ്ണീർ പൊഴിക്കുന്നത്…!
ദൈവത്തിൻ ദേഷ്യമാണോ…
മിന്നലും ഇടിനാദങ്ങളും,
നക്ഷത്രങ്ങൾ കണ്ണ്..
ചിമ്മുന്നത് രാത്രി പാപങ്ങൾ
കാണാതിരിക്കാനോ..
അറിയില്ല ദൈവമേ…
ദൈവത്തിൻ വികൃതികൾ.