മരണമില്ല ഭയവും ഇല്ല മനസ്സ് മാത്രം കൂട്ടരേ,
നാടിന്നായി ചോര ചിന്തും ധീര ജവാൻമാര് ഞങ്ങൾ ..!
ജന്മനാടിൻ അതിർത്തിയെന്നും പൊന്നുപോലെ കാത്തിടും ,
ശത്രുവിന്റെ തോക്കുകൾ ഹാരമായി ചാർത്തിടും.
മൃത്യുവിന്റെ വിളിയിലൊന്നും പതറുകില്ല പതനമില്ല ,.
ധീരധീരം കുതിച്ചുചാടും കുതിര പോലെ മുന്നിലായി.
അച്ഛനുണ്ട് അമ്മയുണ്ട് ഭാര്യയുണ്ട് മക്കളുണ്ട് ,
നാടിനായി പൊരുതി വാഴാൻ എന്നുമെന്നും കൂട്ടിനുണ്ട്.
കാശ് വേണ്ട വീട് വേണ്ട മതില് വേണ്ട കൂട്ടരേ,
പൊരുതി വീഴും എനിക്ക് നിന്റെ സ്നേഹ പൂക്കൾ മാത്രം മതി.!
പൊരുതി വിഴും എനിക്ക് നാടിൻ അശ്രുപൂക്കൾ മാത്രം മതി…!