രചന : അനീഷ് സോമൻ ✍
ആദ്യമായിയെനിക്ക്
അറിവിന്റെ
വെളിച്ചം
പകർന്നുതന്ന
മാതാവേ..
ഏതുനേരവുമെൻ
കൺമുന്നിൽ
ജീവിക്കുന്ന
കാണപ്പെട്ട
ദൈവമേ..
ഞാൻ പറയാതെ
തന്നെയെൻ
മനസ്സിലെ
സുഖദുഃഖങ്ങൾ
അറിഞ്ഞോരു
ജനനിയെ..
.സങ്കടങ്ങളൊക്കെ
പേമാരിയായി പെയ്തയെൻ
ജീവിതയാത്രയിലെ
ആത്മവിശ്വാസ
ജാലകമേ..
ജീവിതവിഥിലൊക്കെ
പവിത്രമായ
സ്നേഹത്തിൻ
കുളിക്കാറ്റു
വീശിയയെൻ
പെറ്റമ്മയെ..
ഞാനൊരു
ഫിനെസ്സ് പക്ഷിയായി
ജീവിതമെന്ന
ആകാശത്തിലൂടെ
പറക്കുവാൻ
മൊഴിഞ്ഞ
സ്നേഹദീപമേ…