രചന : സുബി വാസു ✍️

ജനലിലൂടെ തണുത്തകാറ്റ് അരിച്ചെത്തുന്നുണ്ട്
എവിടെയോ മഴപെയ്യുന്നുണ്ട് നേർത്ത മണ്ണിന്റെ സുഗന്ധം അവിടെ നിറഞ്ഞു. അവൾ വാച്ചിലേക്ക് നോക്കി സമയം 5. 45 ആയിരിക്കുന്നു ഇനിയും 15 മിനിറ്റ് വല്ലാത്ത അക്ഷമ്മ തോന്നിനാലു മണിക്കൂറിന് നാല് ദിവസങ്ങളുടെ ദൈർഘ്യമാണ്. കൊറേണ ഡ്യൂട്ടിക്ക് കയറിയ ശേഷം ദിവസങ്ങൾക്ക് വല്ലാത്ത ഇഴച്ചിലാണെന്നു തോന്നി.


ഇവിടെ വന്നു കഴിഞ്ഞാൽ രോഗികളുടെയും മരുന്നുകളുടെയും ഇടയിൽ..
ഇതാണ് തൻറെ ലോകം. സന്തോഷത്തോടെയാണ് നഴ്സിംഗ് പഠനം തിരഞ്ഞെടുത്തത്. പ്ലസ് ടു കഴിഞ്ഞു നേരെ ജനറൽ നഴ്സിംഗ് തിരഞ്ഞെടുത്തു അതിനേക്കാൾ സ്കോപ് bsc നഴ്സിംഗ് ആണെന്ന് പറഞ്ഞു ലോൺ എടുത്താണ് അതു പഠിച്ചത് ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തു വരുമ്പോൾ ആയിരുന്നു കല്യാണം.
കല്യാണം കഴിഞ്ഞപ്പോൾ ഏട്ടന്റെ നിർബന്ധത്തിനാണ് psc അറ്റൻഡ് ചെയ്തത് ആദ്യശ്രമത്തിൽ തന്നെ കിട്ടി. അതു ശരിക്കും ഒരു ആശ്വാസമായിരുന്നു. എന്റെ ശമ്പളത്തിൽ വേണം അച്ഛനെയും അമ്മയെയും പഠിക്കാൻ എടുത്ത ലോൺ എല്ലാം പോകുന്നത്.


ഭർത്താവിന്റെ സപ്പോർട്ട് ഉള്ളതുകൊണ്ട് രക്ഷപെട്ടു. ഇല്ലെങ്കിൽ അവിടുത്തെ അച്ഛനും അമ്മയും ബന്ധുക്കാരും അവരുടെ തീരുമാനങ്ങളും ആയിടും. വീട്ടിൽ ഒരു ചില്ലി കാശ് കൊടുക്കാൻ പറ്റില്ല. എന്റെ താങ്ങു ഇല്ലെങ്കിൽ അമ്മ,?
ഓരോന്നാലോജിചിച്ചു ഇരുന്നു.
തന്റെ മുന്നിൽ കട്ടിലിൽ അപ്പച്ചൻ ശാന്തമായി ഉറങ്ങുകയാണ്. 70 വയസ്സായ അയാളെ കോവിഡ് ബാധിച്ചു മൂന്നു ദിവസം മുൻപാണ് കൊണ്ടുവന്നത്. വരുമ്പോൾ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല ശ്വാസതടസ്സവും ചുമയും അയാളെ ആകെ തളർത്തിയിരുന്നു. ഇപ്പോ കുറേ ഭേദമുണ്ട് അതാണ് അയാൾ ശാന്തമായി ഉറങ്ങുന്നത്.
അയാൾക്കുള്ള ഭക്ഷണവും വെള്ളവും ചായയും എല്ലാം കാന്റീനിൽ നിന്ന് വന്നു. വാർഡുകളിലേക്ക് ഞങ്ങൾക്കും ഡോക്ടർമാർക്കും ശുചീകരണകാർക്കും അല്ലാതെ വേറെ ആർക്കും പ്രവേശനമില്ല.


ഞങ്ങൾ ഏഴ് പേരാണ് ഡ്യൂട്ടിക്ക് ഞങ്ങളുടെ ഷിഫ്റ്റ് കഴിഞ്ഞാൽ അടുത്ത ഷിഫ്റ്റ് കയറും ആറു മണിയായാൽ ഇന്നത്തെ ഷിഫ്റ്റ്‌ കഴിഞ്ഞു ഇറങ്ങാം.
എല്ലാം എടുത്തു വന്നപ്പോഴേക്കും അപ്പച്ചൻ എണീറ്റു. ഫ്ലാസ്‌കിൽ നിന്ന് കാപ്പി എടുത്തു ചിരിയോടെ അയാൾക്ക് കൊടുത്തു. തൻറെ ചിരി അയാൾ കാണുന്നില്ല മുഖഭാവം അയാൾക്ക് കാണാൻ കഴിയില്ല. പക്ഷേ അയാളുടെ നിഷ്കളങ്കത നിറഞ്ഞ ചിരി ഞാൻ കാണുന്നുണ്ട്.
മോൾക്ക് ഇറങ്ങാനായി ല്ലേ.?


അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു. ചുമ ഇപ്പോഴും അയാളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.ചുമച്ചു ചുമച്ചു കണ്ണിൽ വെള്ളം വന്നു. മാസ്ക് വച്ചിട്ടും കൈയിലെ ടവൽ കൊണ്ടു ചുമയെ അമർത്താൻ പാടു പെടുന്നുണ്ട്.
പാവം..
പതിയെ പുറത്തു തടവി. നെഞ്ചു തിരുമി ചൂടാക്കി. അയാൾ വീണ്ടും കിടന്നു. എന്തോ സംസാരിക്കാൻ തുടങ്ങി.


വേണ്ട ഒന്നും മിണ്ടണ്ട ചുമ വരും. കണ്ണടച്ചു കിടന്നോളൂ.
ഞാനും പറയുന്ന എന്റെ സ്വരം മാത്രം അയാൾക്ക് കേൾക്കാൻ പറ്റും.
Pp കിറ്റിന്റ ഉള്ളിൽ ഉള്ളിൽ മാസ്കും കണ്ണടയും അതിനിടയിലൂടെ എന്റെ മുഖം എങ്ങനെ തിരിച്ചറിയും. ഡ്യൂട്ടിക്ക് കൊറോണ വാർഡിൽ കയറിയ അന്നുമുതൽ ഇതാണ് വേഷം. ഇത് ധരിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നിനും പറ്റില്ല. നാലുമണിക്കൂർ മരവിച്ച് ഇരിക്കണം. ശരീരത്തിലെ ജലാംശം എല്ലാ വലിച്ചെടുക്കും.
ആറുമണിക്ക് അയാൾക്ക് കൊടുക്കാനുള്ള ഇൻജ്ജ്‌ക്ഷൻ കൊടുത്തു പുറത്തിറങ്ങി. Pp കിറ്റ് റിമൂവ് ചെയ്യുന്ന ഏരിയയിലേക്ക് ചെന്നു റിമൂവ് ചെയ്തു . സ്വർഗത്തിൽ എത്തിയ അവസ്ഥ നനഞ്ഞൊട്ടിയ വസ്ത്രങ്ങൾ അഴിച്ചു അണുനാശിനി ഉള്ള ലായനിയിലെക്കിട്ടു.


ബ്രാ നന്നായി നഞ്ഞിട്ടുണ്ട് മുലപ്പാലിന്റയും വിയർപ്പിന്റെയും വല്ലാത്ത ഗന്ധം. മാറിടം നന്നായി വേദനിക്കുന്നു. മോൾ കുടിക്കേണ്ട പാൽ അതു പുറത്തേക്കു പിഴിഞ്ഞു കളയുമ്പോൾ വല്ലാത്ത നൊമ്പരം തോന്നി. കണ്ണുകൾ ഇറുക്കിയടച്ചു. തണുത്ത വെള്ളം ദേഹത്തേക്ക് ഒഴിച്ചു
നന്നായി ഒന്നു കുളിച്ചു. പുറത്തിറങ്ങി സാനിറ്റൈസർ കൊണ്ടു ഒന്നൂടെ കൈ വാഷ് ചെയ്ത് പുതിയ ഡ്രസ്സ് ധരിച്ച് പുറത്തിറങ്ങി. അപ്പോഴേക്കും കൂടെ വർക്ക് ചെയ്യുന്ന ഓരോരുത്തരായി വന്നു തുടങ്ങി.


അവരോട് റൂമിൽ കാണാം എന്നു പറഞ്ഞു വേഗം റൂമിലേക്ക് നടന്നു. റൂമിൽ എത്തിയപ്പോഴേക്കും കമ്പൗണ്ടർ സുധാകരൻ ചായയുമായി വന്നു.ഫ്ലാസ്കിൽ നിന്നും ചായ കയ്യിൽ എടുത്തപ്പോഴാണ് അമ്മയുടെ ഫോൺ.
“ഹലോ മോളെ “
“എന്താ അമ്മേ? എന്തുപറ്റി? അമ്മയുടെ സ്വരം വല്ലാതെ ഇരിക്കുന്നേ? “
“ഒന്നും ഇല്ലെടി, കുഞ്ഞി ഇന്നലെ നല്ല കരച്ചിലായിരുന്നു. ഇനി എത്ര ദിവസം ഉണ്ട് ഡ്യൂട്ടി?”
“ഇനിയുമുണ്ട് കുറച്ചു ദിവസം കൂടെ. ഡ്യൂട്ടി കഴിഞ്ഞാലും നേരിട്ട് വീട്ടിലേക്ക് വരാൻ പറ്റില്ല 14 ദിവസം ക്വാറന്റൈൻ കിടക്കണം. “


“മോളെ നിനക്ക് ലീവ് എടുത്തുകൂടെ? എത്ര ദിവസമായി കുഞ്ഞിനുംഞങ്ങൾക്കും ഒക്കെ കാണാതെ വയ്യ. അപ്പച്ചൻ നിന്നെ കാണാതെ വല്ലാതെ സങ്കടപെടുന്നു. “
അമ്മ പറഞ്ഞത് കേട്ട് അവളുടെ കണ്ണു നിറഞ്ഞു തന്റെ കുഞ്ഞി.. അവൾക്കു പാലു കൊടുക്കാൻ ആവാത്ത മാറിടം നോക്കി നെടുവീർപ്പിട്ടു. അതേ സമയം അവളുടെ മനസ്സിലേക്ക് ഇപ്പോഴത്തെ സാഹചര്യം കടന്നുവന്നു.


“അമ്മ, അമ്മയ്ക്ക് അറിയില്ലേ എൻറെ ജോലിയെ കുറിച്ച് സമൂഹത്തോടും എൻറെ കുടുംബത്തോടും ഇപ്പോ ഉത്തരവാദിത്വം കാണിക്കണം. “
ഞാനിപ്പോ കൊറോണാ വാർഡിൽ ആണ് ജോലി ചെയ്യുന്നത് എത്രയൊക്കെയായാലും സൂക്ഷിക്കണം. എൻറെ കുഞ്ഞു മക്കൾക്ക് ഞാൻ മൂലം ഒന്നും ഉണ്ടാവരുതു. അതുപോലെ അപ്പച്ചനും അല്ലെങ്കിലേ തളർന്നു കിടക്കുന്നു ഇനി ഇതും കൂടെ വേണ്ട .
കുഞ്ഞിന് പാല് കൊടുക്കാത്ത വിഷമം നിറയെ ഉണ്ട്.എത്ര ദിവസായി എന്റെ കുഞ്ഞിനെ ഒന്നു കണ്ടിട്ട്. ഓരോ ദിവസവും എന്റെ കുഞ്ഞിന് കൊടുക്കേണ്ട പാൽ പിഴിഞ്ഞു കളയുമ്പോൾ ഞാൻ അനുഭവിക്കുന്ന വേദന..


കുഞ്ഞി നന്നായി വാശി പിടിക്കുന്നുണ്ടോ?
അമ്മ അവളെക്കൊണ്ട് ഒത്തിരി ബുദ്ധിമുട്ടുന്നുണ്ട്. അവളെയും അപ്പച്ചനെയും ഒരുപോലെ നോക്കണം..
എന്തു ചെയ്യാം അമ്മേ? ഇപ്പോഴത്തെ സാഹചര്യം,
എന്റെ മുന്നിലിരിക്കുന്ന രോഗികൾ, അവരുടെ കണ്ണിലെ ഭയം, നിസ്സഹായത ഇതൊക്കെ കാണുമ്പോൾ അവരോട് വല്ലാത്ത അനുകമ്പയാണ്. അവർക്ക് ധൈര്യം കൊടുക്കേണ്ടത് ഞാനാണ്. ഞങ്ങളെ പോലുള്ളവരാണ്.
മൂന്നുദിവസമായി ഒരു വയസ്സായ അപ്പച്ചനെ ആണ് ഞാൻ നോക്കുന്നത്
അമ്മക്ക് അറിയോ അയാൾ വരുമ്പോൾ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു പക്ഷേ ഇന്ന് അയാൾ എത്രയോ ഭേദപ്പെട്ടു. അവരുടെ കണ്ണുകളിലെ തിളക്കം ആ പ്രതീക്ഷകൾ അതാണ് ഞങ്ങളുടെ ശക്തി.


ഒരു കുഞ്ഞിനെ നോക്കും പോലെ ഞാൻ അയാളെ ശ്രദ്ധിക്കണം .കാരണം ഇതയാളുടെ പുനർജ്ജന്മമാണ്. ഇത്രയും വയസായിട്ടും കോവഡിൽ നിന്നും തിരിച്ചു വന്നിരിക്കുന്നു.
ഇന്നത്തെ സാഹചര്യത്തിൽ ലോകമെല്ലാം ഒരു കുഞ്ഞു വൈറസിനു മുന്നിൽ പകച്ചു നിൽക്കുമ്പോൾ ഞാൻ എൻറെ കുടുംബത്തിന് പ്രാധാന്യം കൊടുത്ത് ഓടിവരാൻ കഴിയുമോ? ഒരിക്കലും കഴിയില്ല അമ്മേ. ഇവിടെ ധീരതയോടെ നേരിടണം. പോരാളികളെ പോലെ പോരാടണം. ഞങ്ങളെപ്പോലുള്ള നഴ്സുമാർ ഇവിടെ പകച്ചിരുന്നാൽ അവൻ ലോകം കീഴടക്കും.


എനിക്കറിയാം എന്റെ അമ്മയുടെ കൈകളിൽ എൻറെ മക്കൾ സുരക്ഷിതരാണ് അതുപോലെ ഈ ആശുപത്രിയിലെ ഓരോ രോഗിയും ഞങ്ങളുടെ കൈകളിൽ സുരക്ഷിതരാവണം. അതിനു ഞങ്ങൾ പോരാടിയെ പറ്റൂ. മാലാഖ എന്ന പേര് അന്വർഥമാക്കിയേ പറ്റൂ.


മക്കളോട് പറയൂ അവരുടെ അമ്മമാലാഖ കാവൽ നിൽക്കുകയാണ് ഒരുപാട് പേരുടെ ജീവനുവേണ്ടിയെന്നു..
അമ്മ പിന്നെ ഒന്നും മിണ്ടിയില്ല. മോളാണ് ശരി. ഇന്നത്തെ സാഹചര്യം ഇപ്പൊ ഓടിവന്നാലും മക്കളെ കാണണോ ഒന്നിനും പറ്റില്ല. എല്ലാം ശരിയായി അവൾ വരട്ടെ. അതുവരെ എന്റെ കുഞ്ഞുങ്ങൾ എന്റെ കൈയിൽ സുരക്ഷിതരാണ്.
നിഷ്കളങ്കതയോട് പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന കുഞ്ഞിയെ വാരിയെടുത്തു ഉമ്മ കൊടുത്തു…


ഒരുപാട് ജീവനുകൾക്ക് കാവലാകുന്ന നമ്മുടെ മാലാഖമാർക്ക് ആശംസകൾ നേരുന്നു. അവരുടെ കർമ്മപഥത്തിൽ എന്നും പൂക്കൾ വിടരട്ടെ….

By ivayana