രചന : ഷിംന അരവിന്ദ് ✍️
യവനികയ്ക്കുള്ളിൽ മാഞ്ഞു
പോയെരെൻ സ്നേഹ
ബന്ധത്തെ മനതാരിലേറ്റി , സനേഹമാം പൂന്തോണിയിൽ
കുഞ്ഞിതൾ പൂവായ്
ശ്രുതി മീട്ടവെ
പൊന്നമ്പിളിക്കലയും
കൂട്ടായ് വന്നു
രാവിൻ പൂന്തോണിയിൽ..
നിലാവെട്ടം മിഴി
കളിലേറ്റ് വാങ്ങുമ്പോഴും
നൊമ്പരങ്ങൾ മറന്നിടുന്നു
രാവിൻ നിലാവിൽ..
നീല നിലാവിൻ പൂന്തോണി
യിൽ നിലാവിനൊപ്പമോർ
ത്തിരുന്നു പകൽ മറഞ്ഞ
പാതയിൽ ,ഇരുൾ വന്നു
മൂടിയ ദേവാങ്കണത്തിലെ
സുഗന്ധത്തിൻ ഏടുകൾ
ജീവിതമാം കദനത്തിൽ
സൗരഭ്യമേറും പൂവിതളുകൾ
ഒന്നൊന്നായ് പൊഴിയുമീ അല യടിക്കും കായലോളങ്ങളിൽ
ചാഞ്ചക്കമാടിയുലയും
ദളത്തെ മാറോടടുക്കുവാൻ
വെമ്പുന്ന മനമായ്
നീല നിശീഥിനിയിൽ കൺ
ചിമ്മും നക്ഷത്ര കന്യകളെ
നോക്കി വിതുമ്പിടുന്നു ..
അടർത്തിയ ദളങ്ങളെ
തിരികെ യേൽപിക്കുമോ
ഹൃത്തിൽ ചേർത്തൊന്നു
തംബുരു മീട്ടുവാൻ
ഒരായിരം നിലാവെട്ടം നീ
പൊഴിക്കുമ്പോഴും അറിയാം
ഇരുട്ടിനെ പുൽകുന്ന നാളുകൾ
ഇനി ഏറെയില്ലെന്ന്…
പൊന്നമ്പിളീ രജനിതൻ മാറിൽ
നിറചാർത്ത് കൂട്ടുമ്പോൾ പുളകമണിയുന്നെൻ മനം
കദനത്തിൻ വർണങ്ങൾ
അറിയാത്തൊരെൻ തോഴീ
നിന്നരികിലെത്താൻ ഇനി
യെത്ര ദളം പൊഴിയണമീ
ഭൂവിൽ
അടരുവാൻ വയ്യെൻ ജനനി
യിൽ നിന്നും
ഇനിയുള്ളപൂക്കളെ മാറോടടുക്കാമോ
ദളങ്ങൾ കൊഴിയാതെ വാടാതെ
സുഗന്ധം പാരിലേറ്റി
താരാട്ടായ് ശ്രുതി മീട്ടിടാമോ…
പൗർണമി ചന്ദ്രികേ
നിൻപുഞ്ചിരിക്കായ്
കാത്തിരിക്കാം രാഗ
തന്ത്രികൾ മീട്ടിടാം ഈ
സ്നേഹ പൂന്തോണിയിൽ …
പ്രണയാദ്ര വരികൾ
കുറിച്ചിടാം
പാഴ്മുളം തണ്ടിൻ ശ്രുതി
ചേർത്തൊന്ന് പാടിടാം
പൂക്കൾ വാടാതെ
കൊഴിയാതെ നിന്നരികിൽ ചേർത്തിടാമോ ..
കാത്തിരിക്കാം പൂനിലാവേ
എന്നുമീ രാവിൻ സ്നേഹപൂന്തോണിയിൽ…