ചന : രഘുനാഥൻ കണ്ടോത്ത്✍️

ആതുരാലയങ്ങളിൽ
ആശ്വാസപ്പൂന്തെന്നലായ്
ശുഭ്രനക്ഷത്രങ്ങളായെത്തുന്ന
സോദരീസമൂഹമേ!
ഫ്ളോറൻസിൽ നിന്നു‐
മഖിലം നിറഞ്ഞ വാനമ്പാടികളേ!
ദുരിതക്കുത്തൊഴുക്കിൽ‐
കച്ചിത്തുരുമ്പായ്,
സാന്ത്വനമാവുകയല്ലോ നിങ്ങൾ!
നിസ്സ്വാർത്ഥം,സേവനോൽസുകം
കരുണാമയം നിങ്ങൾതൻ ദൗത്യം
സമാനതകളില്ലാത്ത
സമത്വ ദർശനം ശ്രേഷ്ടം!
ജീർണ്ണദേഹം വെടിഞ്ഞു
വിടവാങ്ങിയെത്രയോ ദേഹികൾ
അനൂഗ്രഹാശിസ്സുകൾ
അനസൃൂതം ചൊരിഞ്ഞല്ലോ
ആത്മാക്കളത്രയും
മോക്ഷതീരമണഞ്ഞൂ‐
ആതുരാലയങ്ങളിൽ വാഴുംസ്നേഹഭാനങ്ങളേ!!!
കാരുണ്യസ്പർശമായ്
അമ്മയായ്,ദേവിയായ്
സോദരീസാമീപ്യമായ്
കാത്തുകൊൾവതും
കദനമറിയാതെ
വിടനൽകുവതും
മാലാഖമാർ നിങ്ങളല്ലോ???

രഘുനാഥൻ കണ്ടോത്ത്

By ivayana