രചന : രാജീവ് ചേമഞ്ചേരി ✍
ആഞ്ഞു വലിക്കുന്നു ആശ്വാസമെന്നോണം!
ആർത്തിയാൽ കുടിക്കുന്നുയെല്ലാം മറക്കാൻ!
ആരും പറഞ്ഞാൽ കേൾക്കാത്ത കാതുമായ്-
ആർക്കോ വേണ്ടി ജീവിച്ചു തീർക്കുവോർ….
ആകസ്മികമായ് വന്ന് ചേരും തളർച്ചയിൽ !
ആർത്തു കരയുന്നു ചുറ്റിലും നോക്കുന്നു!
ആതുരാലയത്തിൻ പങ്കയെ ധ്യാനിച്ച്-
ആയുസ്സിൻ സ്പന്ദനം നീട്ടുവാൻ കേഴുന്നു.
മണ്ടത്തരം ബാക്കിപത്രങ്ങളായ് ഓർമ്മയിൽ:
മറന്നിട്ടുമോർത്തെടുക്കുന്നുയെന്നുമിവർ-
മാന്യമായ് നല്കിയ വചനങ്ങൾ ധ്വനിയായ്!
മാറ്റണം മാറണം മാറ്റിടേണം മനസ്സിനെ !
മാർഗ്ഗനിർദ്ദേശമാരു നല്കീടിലും
മരുന്നിൻ്റെ പത്യങ്ങളെന്തായീടിലും
മുറപോലെയെന്നും പാലിച്ചു പോന്നാൽ-
മനസ്സിനായുസ്സ് ആരോഗ്യമായീടും ……..