രചന : MS കുളത്തൂപുഴ. ✍

മേടം രാശി യിലേക്കാദിത്യൻ
തേരുമുരുട്ടി യുരുട്ടി വരുമ്പോൾ
ദിനരാത്രങ്ങൾ സമമായ് നിൽക്കും
ദിവസം വിഷുവെന്നാണേ ശാസ്ത്രം

കണിക്കണ്ടുണരാൻ വേണ്ടി ജനിക്കും
ഒറ്റപ്പൂവതു താനാണെന്നത-
റിഞ്ഞിട്ടാകാം മുറ്റത്തുള്ളൊരു
കൊന്നയിലാകപ്പാടേ പൂക്കൾ!

ഇലകൾ പൊഴിഞ്ഞ മരത്തിൻചില്ലയി –
ലിള വെയിലേറ്റ് തിളങ്ങും പൂക്കൾ.
ചെറിയൊരു കാറ്റിൻ തഴുകലിലാകെ
യിക്കിളി കൊള്ളുമിളക്കത്താലി!

മഴപെയ്യുന്നത് പോലെ മുറ്റം
നിറയെവീഴും മഞ്ഞപ്പൂക്കൾ
കൊണ്ട് വിഷുക്കണി വച്ച മരത്തിനു
നൽകാം ആദ്യ വിഷുക്കൈനീട്ടം!

കണിയായ് തീരാനാണ് പ്രയാസം
കെണിയായി മാറാനെ ത്ര എളുപ്പം
തുണയായ് പ്പോവാൻ ആളില്ലാത്തോർ
ക്കിണയായ് പോയാലല്ലേ പുണ്യം.

ഷാഫിക്ക

By ivayana