രചന :- ടി.എം. നവാസ് വളാഞ്ചേരി ✍

പൊന്നായി കരളായി നാം വളർത്തുന്ന പൊന്നു മക്കൾക്ക് വളർത്തിടങ്ങളിൽ നിന്നും ലഭിക്കുന്ന പരിശീലനങ്ങളും പ്രചോദനങ്ങളുമായിരിക്കും അവനിലെ മനുഷ്യ സംസ്കൃതിയെ രൂപപ്പെടുത്തുക. നവതലമുറയിലെ കുഞ്ഞു മക്കൾ യാത്രയയപ്പെന്ന ഓമനപ്പേരിൽ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ ജീവിതത്തിൽ നിന്നു തന്നെ യാത്ര പറഞ്ഞു പോകേണ്ട കോലത്തിലായിരുന്നു.

പറയുന്ന ഞാനൊരു പിന്തിരിപ്പൻ
ന്യൂജനെ അറിയാത്ത മുരടനത്രെ
ഇരു ചക്ര ശകടം പറന്നിടുന്നു
അലറി വിളിച്ചങ്ങു പാഞ്ഞിടുന്നു
ചുറ്റിലും ആർത്തു വിളിച്ചിടുന്നു
കൂട്ടിന് എരിവ് പകർന്നിടുന്നു
നാരിമാർ ചുറ്റിലും കൂടിടുമ്പോൾ
ഫ്ലാഷുകൾ മിന്നിമറഞ്ഞിടുമ്പോൾ
പൊടിപാറ്റി ശകട മുരുണ്ടിടുമ്പോൾ
മരണക്കിടക്കയൊരുങ്ങിടുന്നു
അഗ്നിക്കു ചുറ്റിലും പാറി വന്ന്
മരണത്തെ പുൽകിടും പാറ്റയെപ്പോൽ
കനലായ് ജ്വലികേണ്ട കുഞ്ഞു മക്കൾ
കരിയില പോലായി മാറിടുന്നു
നോവുന്ന മേനിക്ക് ന്യൂജനില്ല
ചീറ്റുന്ന ചോരക്കും
ന്യൂജനില്ല
പാരിതിൽ വീണു കിടന്നിടുകിൽ
പോറ്റാനായി സൗഹൃദ ക്കൂട്ടമില്ല
ജീവച്ഛവമെന്ന പേര് വീണ്
ജീവിതം വെറുതെ കളഞ്ഞിടാതെ
ദാനമായ് കിട്ടിയ ജീവിതത്തെ
പൊന്നാക്കി മാറ്റിടു സ്നേഹിതരെ .

ടി.എം. നവാസ് വളാഞ്ചേരി

By ivayana