രചന :- എൻ. അജിത് വട്ടപ്പാറ ✍

ഓർമയിലോളമായ് മനസ്സുണർന്നു
ആദ്യപാദ ചുംബനം സ്വപ്നമായി,
പ്രകൃതിതൻ രാഗവേദിയുണർന്നൊഴുകി
പാതയോര പുഷ്പ വൃഷ്ടി പരിലസിച്ചു.
ദിവ്യ സങ്കല്പങ്ങൾ ചിറകുകൾ വിടർത്തി
ആകാശപറവപോൽ പറന്നുയർന്നു ,
നക്ഷത്രജാലകം തുറന്നൂ പ്രണയത്തിൻ
നീല ജലാശയത്തിൻ കുളിർപകർന്നു.
മധുരകിനാവിൽ നിറമുള്ള പൂവുകൾ
പറുദീസയായി പടർന്നു ചുറ്റും
ആത്മ നീതിതൻ തീരത്തിലലിയുന്ന
ദിവ്യ സംഗീതത്തിനീണം മുഴങ്ങി.
സ്വപ്നത്തിൽ മഞ്ഞുകണങ്ങളിൽ ഭാവുകം
സ്നേഹത്തിൻ ബാഷ്‌പ്പമലിഞ്ഞുചേർന്നു ,
രാവിൻ മനസ്സുകൾ കോടമഞ്ഞിൽ മുങ്ങി
സൂര്യനമസ്കാരം ധന്യമാക്കി.

എൻ. അജിത്

By ivayana