രചന : ഷിബു കണിച്ചുകുളങ്ങര.✍
വെണ്ണ പോലലിയുന്ന
ഹൃദയമെന്നിലുണ്ട് കണ്ണാ …..
അതിൽ നീരാടി നീയെന്നും
തരളിതമാകൂ…..
അജ്ഞന മിഴിയിതളിൽ
നീർമണി തുളുമ്പി
നിന്റെ നാമങ്ങൾ
ഉരുവിടാറുണ്ട് നിത്യവും …
കദനങ്ങളാൽ കൊരുത്തോരു
മാലകൾ കൊണ്ടു ഞാൻ
നിന്റെ തിരുവുടൽ പുൽകി
പുണരാറുണ്ടെപ്പോഴും …
പുവുടൽ വണങ്ങുന്ന
നേരത്തും നിന്റെ
കുസൃതിയിൽ ആനന്ദം
സ്വർഗ്ഗീയം കണ്ണാ …
ശ്രീലകം വാഴും നന്ദന കുമാരാ
ഈ പാരിൽനിന്നോടൊത്ത്
വാഴുവാൻഅനുഗ്രഹം അരുളു ….!