വീണ്ടും
ഞാൻ ഈ ജനലഴിയിൽ
പിടിച്ചൊന്നു പുറത്തേക്ക്
നോക്കി ,
ആകാശനീലിമയിൽ
പഞ്ഞിക്കെട്ടു പോലെ
വിരുന്നെത്തുന്ന
മേഘക്കീറുകൾ ….
മഴയുടെ വരവറിയിച്ചു
വട്ടമിട്ടു പറക്കുന്ന
മഴപ്പാറ്റകൾ …
വസന്തകാലത്തിൻ്റെ
ഓർമ്മകൾ പുതുക്കി
പറന്നടുക്കുന്ന
പൂമ്പാറ്റകൾ ….
എന്നിട്ടും
കറുപ്പിനെ വെളുപ്പ്
വിഴുങ്ങും പോലെ
വന്നെത്തുന്ന ചില ഓർമ്മകൾ ….
എങ്കിലും ഏറ്റവും
അമൂല്യമായതിനെ
കൈക്കുമ്പിളിൽ
മുറുകെ പിടിച്ചു .
നീയെനിക്കായ് നല്കിയ
മഞ്ചാടിമണികളെ…
Lisha Jayalal