രചന : ഷാജി ഗോപിനാഥ് ✍
എംബിബിഎസിന് രണ്ടാം വർഷം പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ്അവനിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. പഠിക്കാൻ മിടുക്കനായിരുന്ന ഒരു വിദ്യാർത്ഥി. അവനിപ്പോൾ കടുത്ത വിഷാദരോഗ ങ്ങൾക്ക് അടിമയാണ്. ഒന്നിനും ഒരു ഊർജ്ജസ്വലത ഇല്ലാതെ എപ്പോഴും ഒരു.വിഷാദം.അവന്റെ മാറ്റങ്ങൾക്ക് എന്താണ് കാരണം എന്ന് ചോദിച്ചിട്ട് പറയുന്നതും ഇല്ല. നിർവികാരത മാത്രം.
ക്ലാസിലെ ഏറ്റവും മിടുക്കൻ. പഠനത്തിലും പഠനേതര വിഷയങ്ങളിലും എന്നും മുന്നോട്ടു വന്നവൻ ഇന്ന് ഏതോ മായിക ലോകത്താണ് ജീവിക്കുന്നത്. കാരണമറിയാത്ത ചിന്തകളിൽ പെട്ടുഴലുന്നു. എപ്പോഴും വിഷാദ വാനായി ഏതോ വിഷാദ രോഗങ്ങൾക്ക് അടിമപ്പെട്ടതു പോലെ. അവനിലെ മാറ്റങ്ങൾ സഹപാഠികൾക്ക് ഒരു ദുഃഖമായി. ആര് ചോദിച്ചിട്ടും ഒന്നും പറയുന്നുമില്ല. പറയാത്തിടത്തോളം കാലം ആർക്കും ഒന്നും അറിയാനും പാടില്ല. അറിവിന്റെ അക്ഷയഖനികൾ സ്വപ്നം വിളയിക്കാൻ ശ്രമിക്കുന്ന. ഈ കാലത്തിൽ. സ്വപ്നം വേണ്ട കണ്ണുകളിൽ നിർവികാരത. അറിയാത്ത കാരണങ്ങളാൽ അവൻ ഇന്ന് ഇങ്ങനെ. വീട്ടുകാരെ വിളിച്ച് അറിയിച്ചു. പഠനത്തിൽ ഉള്ള ട്രെസ് ആയിരിക്കും കാരണം എന്നാണ് അവർ കരുതിയത്. വീട്ടിലെത്തിയിട്ടും അവന്റെ സ്വഭാവത്തിന് മാറ്റം വന്നില്ല.
അന്വേഷണങ്ങൾക്കൊടുവിൽ മനസ്സിലായി അവൻ മയക്കുമരുന്നിന് അടിമയാണെന്ന്. വിനാശകരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന മയക്കുമരുന്നിന്റെ മായികലോ കത്തിലാണ് അവനിപ്പോൾ. ഒരിക്കൽ അടിമപ്പെട്ടുപോയാൽ തിരിച്ചുകൊണ്ടുവരാൻ വലിയ ബുദ്ധിമുട്ടിലാണ്. ഉപയോഗം തുടങ്ങിയിട്ട് കാലങ്ങളായിരിക്കുന്നു. തിരിച്ചുകൊണ്ടുവരുവാൻ കഴിയാത്ത അവസ്ഥയിൽ
ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ മുഴുവൻ അവൻ നശിപ്പിച്ചിരിക്കുന്നു . ഒരു നിർദ്ധനകുടുംബത്തിലെ പയ്യൻ ഒന്നാം ക്ലാസ് മുതൽ വളരെ മിടുക്കനായി പഠിച്ചു വന്നവൻ സാധാരണക്കാരായ മാതാപിതാക്കളുടെ മകൻ. അവർ കഷ്ടപ്പെട്ട് പണിയെടുത്ത കാശുകൊണ്ട് പഠിപ്പി ച്ച് ഈ നിലയിൽ ആക്കിയെടുത്തവൻ തങ്ങളുടെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് ഒരു മഹാവിപത്തിൽ ചെന്ന് പെട്ടിരിക്കുന്നു നിർധ ന കുടുംബത്തിലെ അംഗം.
പഠിക്കാൻ മിടുക്കനായിരുന്നു പത്താം ക്ലാസിലെ സ്കൂൾ ഫസ്റ്റ്
തുടർന്നു അതേ സ്കൂളിൽ തന്നെ ഹയർ സെക്കൻഡറിക്ക് അഡ്മിഷൻ ലഭിച്ചു ഹയർസെക്കൻഡറിയിൽലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി. നാടിനും സ്കൂളിനും അഭിമാനമായിരുന്നു. തുടർന്ന് എംബിബിഎസിന് സെക്കൻഡ് റാങ്ക് ലഭിച്ചു. മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ കോട്ടയിൽ തന്നെ എംബിബിഎസിന് പ്രവേശനം ലഭിച്ചു. ഒരു ഡോക്ടർ ആയി കാണാൻ കൊതിച്ച മകൻ ഇന്ന് ഇപ്പോൾ ഇവിടെ ഇങ്ങനെ ആയി തീർന്നിരിക്കുന്നു വീട്ടുകാർ എങ്ങനെ സഹിക്കും കൊള്ളപ്പലിശയ്ക്ക് ലോണെടുത്തും. പലരുടെയും കാലു പിടിച്ചും വീദ്യാഭ്യാസലോൺ അതിന്റെ കടമ്പകളും കടന്നു പഠിക്കാൻ അയച്ചവൻ ഇങ്ങനെയായിത്തിർന്നാൽ ആരാണ് വിഷമിക്കാത്തത് . പ്രതീക്ഷയോടെ പഠിക്കാനായച്ച മകൻ ഒരു കുറ്റവാളിയും കൂടി ആയിരിക്കുന്നു.
പുതിയൊരു തലമുറയുടെ ഹീറോയിസ ത്തിന്റെ പര്യായമാണ് മദ്യപാനത്തിലും മയക്കുമരുന്നിലും കാണുന്നത്. ചെറിയ അളവിൽ ഉപയോഗിച്ചു തുടങ്ങുന്നവർ പിന്നീട് വ ലിയ അളവിൽ ഉപയോഗിക്കാൻ തുടങ്ങുകയും.പലരും അതിൽ നിന്നും തിരിച്ചെത്താൻ കഴിയാത്ത അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു. ഹോസ്റ്റലിൽ താമസിക്കാനുള്ള സൗകര്യവും തങ്ങളെ ആരും ചോദ്യം ചെയ്യാൻ ഇല്ല എന്നുള്ള അവസ്ഥയും അവരെ സ്വന്തം നിലയിൽ ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നു സപ്ലയർ മാരും ലോബികളും അവരെ അതിന് പ്രേരിപ്പിക്കുന്നു.
അത് കുട്ടികളെ സ്വാധീനിക്കുന്നു. അതിലൂടെ ലക്ഷങ്ങളാണ് കൈക്കലാക്കുന്നത് ഒരിക്കൽ അടിമപ്പെട്ടുപോയവനെ തിരിച്ചു വരാതിരിക്കാൻ പല രീതിയിൽ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അവരുടെ കൂടെ നടത്തുന്നു. മനുഷ്യന് തെറ്റ് പറ്റാം പക്ഷേ തെറ്റ് തിരുത്തുക എന്നതാണ് പ്രാധാന്യം. ചെയ്ത തെറ്റ് തിരുത്താൻ കഴിയാതെ വീണ്ടും വീണ്ടും അതിന്റെ മായിക ലോകത്തിലേക്ക് കയറി ചെല്ലുവാൻ ഇവർ പ്രേരിപ്പിക്കുമ്പോൾ വഴിതെറ്റിയവർ ഒരിക്കലും തിരിച്ചു വരുന്നില്ല.യുവതലമുറയെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന മയക്കുമരുന്ന് ഒരു വ്യക്തിയെ കൂടി നശിപ്പിച്ചിരിക്കുന്നു.
സമൂഹത്തിന് ഉത്തരവാദിത്വപ്പെട്ട വ്യക്തി ഒരിക്കലും ചെയ്യാൻ പാടില്ലാത്തത്.നാളെ ഒരു ഉത്തമ പൗരൻ ആയി തീരേണ്ടവൻ തലമുറകൾക്ക് ആശ്വാസം ആകേണ്ട ഒരു ഡോക്ടർ. ഈ ഭീകരതയ്ക്ക് അടിമപ്പെട്ട് പോയത് ഒരു സാമൂഹ്യ വിപത്താകുന്നു. ഇത് ഒരു സമൂഹത്തിന്റെ വെല്ലുവിളി തന്നെ. പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന ഒരു സമൂഹത്തിനോട് ചെയ്ത ചതി. അറിഞ്ഞോ അറിയാതെയോ ചെന്നെത്തിയ ചതിക്കുഴികളിൽ നിന്നും തിരിച്ചെത്താൻ ആകാത്ത വിധം വഴിതെറ്റിപ്പോയ ഒരു തലമുറയുടെ ശാപം.ഒരു സാമൂഹ്യപ്രവർത്തകൻ ഒരിക്കലും എത്തിച്ചേരാൻ പാടില്ലാത്ത ഇടങ്ങൾ.
ഇവിടെ ഇങ്ങനെ ആകുന്നു. ലക്ഷങ്ങളുടെ ബിസിനസിനു വേണ്ടി പാവപ്പെട്ട കുട്ടികളുടെ ആയുസ്സും ആരോഗ്യവും കവർന്നെടുക്കുന്ന മേലാളന്മാരുടെ വിനോദങ്ങളിൽ ചിലതുമാത്രം ഇത്. ഇതിന്റെ ഒരു പാഠംമാത്രം.തലപ്പത്തുള്ളവൻ ഒരിക്കലും പിടിക്കപ്പെടുന്നില്ല ആവശ്യത്തിന് ഒരു പ്രതിയെ കിട്ടണമെങ്കിൽ വാടകയ്ക്ക് കിട്ടും എന്നാലും ഇതിന്റ ഏറ്റവും മുകളിൽ ഉള്ളവൻ സേഫ് ആയിരിക്കും. അവൻ വിനോദങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. വാടക പ്രതി. ശി ക്ഷിക്കപ്പെടുന്നു.
നിരന്തരമായ കൗൺസിലിങ്ങുകൾ. ഡി അഡിക്ഷൻ പ്രവർത്തനങ്ങൾ അവനവന്റെ തെറ്റ് സമ്മതിച്ചു. ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ അവൻ ആഗ്രഹിക്കുന്നു. അവൻ ആഗ്രഹിച്ചാൽ തിരിച്ചുകൊണ്ടുവരുവാൻ എളുപ്പമാണ്.
കൗൺസിലിങ്ങും മരുന്നുകളും ഉപദേശങ്ങളും കൊണ്ട് അവന്റെ മനസ്സുമാറ്റാൻ സാധിച്ചു നിരന്തരമായ പ്രവർത്തനങ്ങളിലൂടെ അവൻ ജീവിതത്തിലേക്ക് തിരിച്ചുവന്നു.അവൻ നല്ല മനുഷ്യനായി.മുടങ്ങിപ്പോയ പഠനം വീണ്ടും പുനരാരംഭിച്ചു അവനെ നല്ലൊരു ഡോക്ടർ ആക്കി സമൂഹത്തിന് സമർപ്പിക്കാൻ അവർക്ക് കഴിഞ്ഞു. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു കൂട്ടം നല്ല മനുഷ്യരുടെ ശ്രമത്തിനെതിന്റെ വിജയം.