രചന : ബാബുരാജ് കടുങ്ങല്ലൂർ✍

നമ്മളൊന്നു ശ്രദ്ദിച്ചിട്ടുണ്ടോ?
കാലഘട്ടം മാറുന്തോറും പ്രണയമെന്ന വാക്കിന് മാത്രം മാറ്റ-മില്ല.പക്ഷെ അതിനുളള കാഴ്ച്ചപ്പാടുകളിൽ കാലം കുറിച്ചിട്ട ഒരുപാട്-വേദനകളുണ്ട്, ആഴത്തിലുള്ള വലിയ മുറിവുകളുണ്ട്. എത്രയോ പേരുടെ ജീവൻ പൊലിഞ്ഞു പോയിട്ടുണ്ടാവാം! തീർച്ചയായും ജനനവും മരണവും പ്രണയബദ്ധർ തന്നെയാണ്.


കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ -വായിക്കണം’! ഡെസ്ഡിമോണയെവായിക്കണം’! ഞങ്ങൾക്കു മുന്നേപ്രണയിച്ചു കാലം തീർത്തവരേ.,,,,,,,,,ഞങ്ങളെന്താണ് നിങ്ങളിൽ നിന്ന്
പഠിക്കേണ്ടത്? പ്രണയത്തിൻ്റെ രക്തസാക്ഷി മണ്ഡപങ്ങളുടെ മുന്നിൽഓർമ്മകളുടേയും, ദു:ഖങ്ങളുടേയുംപൂക്കളർപ്പിക്കുന്തോറും മുഖങ്ങൾമാറി മാറിയുള്ള പ്രണയം നമ്മളെ
ചുറ്റി വരിഞ്ഞ് വികൃതമാക്കുന്നത്നമ്മളാരും തിരിച്ചറിയാറില്ല. പ്രണയം പ്രളയത്തെ പോലെയാണ്.!


അത് നമ്മളേയും കൊണ്ടേ പോകൂ” !!ആകസ്മികമായി സംഭവിക്കുന്നതെല്ലാം പ്രണയമാണെന്നോ?അപ്പോൾ മരണം ആകസ്മികമായിസംഭവിക്കുന്നതല്ലേ?
അങ്ങനെയെങ്കിൽ ജീവന് മരണത്തോട് തീർച്ചയായും പ്രണയ
മുണ്ട്!!!

മരണത്തിനും, പ്രണയത്തിനും മനശാസ്ത്രപരമായ ചിലഅടുപ്പങ്ങളും, അകലങ്ങളുമുണ്ട്.എന്നാൽ നിർവ്വചനങ്ങൾക്കപ്പുറ-ത്താണ് പലപ്പോഴും പ്രണയം.!
നമുക്ക് പുതിയ കാലത്തിലേക്ക്,പുതിയ ലോകത്തിലേക്ക്, പുതിയ
പ്രണയത്തിലേക്ക് പുതിയ പ്രകൃതിയിലേക്ക്? കണ്ണും കണ്ണും തമ്മിൽ
കഥ പറഞ്ഞതിൻ്റെ ഇതിവൃത്തംഎന്തായിരുന്നു.പ്രണയം ആലംങ്കാരീ കമായ ഒരു വസ്തുതയല്ല. മറിച്ച്ഭാഷക്കും ദേശത്തിനും അപ്പുറത്ത്അതിർത്തികൾ പോലും അറിയാ
തെ പ്രണയം സഞ്ചരിക്കുകയാണ്!പ്രണയത്തിൻ്റെ ഓർമ്മകൾക്കു
മുമ്പിൽ പടുത്തുയർത്ത താജ്മഹലിനു മുന്നിൽ ഒരു നിമിഷം ഒന്നുമൗനമാകൂ. അവിടെ നമ്മളെന്തായിരിക്കും മനസ്സിലാക്കുക?

പ്രണയത്തിൻ്റെ എതോ ഒരു കാന്തികവലയം നമ്മളെ അതിനോട് അടുപ്പിക്കുന്നുണ്ടെന്ന് തോന്നാം!’പ്രണയത്തിൻ്റേയും, സ്നേഹത്തിൻ്റേയുംശരിയായ അർത്ഥത്തിൽ എങ്ങുംസാദ്ധ്യമാവുകയില്ല. കാരണം നിർ
വ്വചിക്കുമ്പോഴും അതിന് അർത്ഥവ്യത്യാസം സംഭവിച്ചുകൊണ്ടേയിരിക്കും. പ്രണയം ഒരു പഷെ വൈറ -സ്സുകളേക്കാൾ അപ്പുറത്തേക്ക്വിഘടിച്ചെന്നിരിക്കും! സ്നേഹത്തിൻ്റെ അതിരുകളില്ലാത്ത അർത്ഥ തലങ്ങൾക്കുള്ളിലും ഇത്തരത്തിലുള്ള നിതകമാറ്റങ്ങളുണ്ടായേ -ക്കാം. ഏകസ്വരതയിലും ,ബഹുസ്വരതയിലും പ്രണയമെന്ന വികാരംവളരെ തീവ്യമായി മറഞ്ഞിരിക്കുന്നു.ഈശ്വരൻ തൂണിലും, തുരുമ്പിലും
മാത്രമല്ല പ്രപഞ്ചത്തിൻ്റെ ഓരോഅണുവിലും അടങ്ങിയിരിക്കുന്നതുപോലെ ഓരോ ആറ്റത്തിലും പ്രണ-യവും അടങ്ങിയിരിക്കുന്നു. സർവ്വവ്യാപിയായ ഈശ്വരനെ പോലെ –
യാണ് സർവ്വവ്യാപിയായ പ്രണയവും. ഓരോ ആറ്റവും വിഘടിക്കും പോലെ ഓരോ പ്രണയവുംവിഘടിക്കപ്പെടുന്നുണ്ട്.

അവിടെ പ്രണയത്തിന് വലിയൊരു സാർവത്രികതയുണ്ട്. കളികൾക്കുംചിരികൾക്കും ഇടയിൽ ജീവിതത്തിൽ ഒരാറ്റം ഒന്നു വിഘടിച്ചാൽ മതിജീവിതം സങ്കടപ്പുഴയാകാൻ! ഞാൻപറഞ്ഞു വരുന്നത് സൂക്ഷിച്ചു പ്രണയത്തെ സ്പർശിച്ചില്ലെങ്കിൽ അവിടെ വലിയൊരു കടൽ -തിളയ്ക്കും. സൂര്യനിൽ കനലുകൾആളും., മേഘവിസ്പോടനങ്ങളുണ്ടാവും.ചന്ദ്രൻ്റെ മുഖത്ത് ചുളിവുകൾ
വീണ് ഒരുമാതിരി സ്മശാനത്തിൻ്റെമണമുള്ള മഞ്ഞ്-വിതറിനമ്മളെഅസ്വസ്തതപ്പെടുത്തും! തീവൃമായതെന്തോ സംഭവിക്കാൻ പോകുന്നു
എന്ന തിരിച്ചറിവ് നമ്മൾ ഓരോപ്രണയത്തിലും കാണേണ്ടതുണ്ട്” “

തുടങ്ങി വക്കുന്നതെന്തും പൂർണ്ണതയില്ലാതെ അവസാനിക്കു-ന്നത് ഒരു പക്ഷെ ജീവിതം മാത്രമായിരിക്കും! നിരാശകൾ വളരുന്തോറും കഥയറിയാതെ പിന്നോട്ടു പോയ
ചിന്തകളെ തലനാരിഴ കീറി പരിശോധിച്ച് നമ്മൾ വാർദ്ധക്യത്തിൻ്റെ ഇടു
ങ്ങിയ പടി കയറാൻ തുടങ്ങും. ഇത്തരം ആത്മഹത്യാപരമായ പ്രവണതകൾ പ്രായഭേദമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്നത് നമുക്ക് ശരിക്ക് ശ്രദ്ദിച്ചാൽ മനസ്സിലാകും! ആർക്കു വേണ്ടി ‘,

എന്തിനു വേണ്ടി ഞാൻപ്രണയിച്ചു പോയി? എന്തിനു വേണ്ടിഞാൻ ജീവിച്ചു പോയി?അങ്ങനെ ചോദിച്ചാൽ തത്ക്കാലംഅതൊരു പ്രകൃതി നിയമമാണെന്നുകരുതി ആശ്വസിക്കാം!അവിടുന്നായിരിക്കാം ഒരു പക്ഷെ ജീവിതത്തെ
തിരിച്ചുപിടിക്കാനുള്ള ചിന്തകളുദിക്കുന്നത്.!ലേഖകൻ്റെ അറിവും അനുഭവവും ഇതോടൊപ്പം ചേർത്തുവക്കുന്നു. ജയിക്കണമോ അതോതോറ്റു കൊടുക്കണോ?ആകസ്മികമായ ചില നിമിഷങ്ങളിലൂടെ നമ്മളിലേക്ക് സുഖാനുഭൂതി വളർത്തി കട
ന്നു വന്ന കേവലമൊരു പ്രണയത്തിൻ്റെ പേരിലാവില്ലെ നമ്മൾ ഉലയിൽ
ഉരുകി തീരുന്നത്. ചിലപ്പോൾ പ്രണയം കത്തി ജ്വലിക്കുന്ന ശുദ്ധമായ ജലധാരയായി ആകാശം പോലെവെളുത്ത് പടർന്ന്………….

എന്നാലും നമ്മൾ മെഴുകുതിരികൾ
വീണ്ടും വീണ്ടും കത്തിക്കുന്നില്ലേ?അല്ലയോ ഈശോ മാതാവേ അവിടുന്നെന്തിനാണ് സോളമനിലൂടെഞങ്ങളെ പ്രണയിക്കാൻ പഠിപ്പിച്ചത്?എങ്കിലും എൻ്റെ മെഴുകുതിരി തെളിച്ച് നിൻ്റെ തിരുശരീരം ഞാനൊന്നുദർശിച്ചോട്ടെ!?മാനസികമായ തലങ്ങളുപേക്ഷിക്കുമ്പോൾ * സാങ്കേതിക വിദ്യ മനുഷ്യഇടപെടലുകളെ മറി കടക്കുമെന്ന്ഞാൻ ഭയപെടുന്നു. അങ്ങിനെ ഈലോകം മുഴുവനും വിഢികളായി
മാറും.* ഇത് മഹാനായ ആൽബർട്ട്ഐൻസ്റ്റീനിൻ്റെ വാക്കുകളാണ്.ഒരു
പക്ഷെ പ്രണയങ്ങളില്ലാത്ത ഒരു ലോകം, ചെടികൾ പുഷ്പിക്കാത്ത,
മരങ്ങൾ തളിർക്കാത്ത, പൂന്തേനില്ലാതെ തളർന്നു പോകുന്ന പക്ഷികൾ, വണ്ടുകൾ, തേനീച്ചകൾഇതെല്ലാം വെറുതേ നിരർത്ഥക -മായി പോവില്ലേ! തീർച്ചയായും!!

അതു കൊണ്ട് നമുക്ക് മാതളങ്ങൾകൊണ്ട്, നല്ല മധുരമുള്ള മുന്തിരികൾകൾ കൊണ്ട് അലങ്കരിക്കപ്പെട്ടസോളമൻ്റെ പ്രണയം തന്നെ വേണം!എങ്കിലും അർത്ഥമറിയാതെ ചെന്നെത്തിയ പ്രണയത്തിൻ്റെ അപകടങ്ങളിൽ പെട്ട് ഒരൊച്ച പോലും
ഇല്ലാതെ നമ്മളവസാനിച്ചില്ലേ?ഉണ്ട്! തീർച്ചയായും ഉണ്ട്. വെളുത്ത
നിറത്തിന് ചിരിയെന്നു മാത്രമല്ലഅർത്ഥം. അതിന് വിഷത്തിൻ്റെ
നിറം കൂടി ഉണ്ടെന്നു തിരിച്ചറിയുന്നത് നന്ന്. ” ഞാനിതാ എൻ്റെ പ്രണയം
അവസാന യാത്രക്കുമുമ്പ് നിന്നെയേൽപ്പിക്കുന്നു” എന്നു പറഞ്ഞ
ഒരു കഥാപാത്രത്തെ വിശ്വസാഹിത്യത്തിൽ ഞാൻ വായിച്ചിട്ടുണ്ട്.

ആ കവി മറ്റാരുമല്ല. വിപ്ളവത്തിൻ്റെ തേനരുവികളെ പ്രണയിച്ച -നെരുദയാണ്.അദ്ദേഹത്തിൻ്റെ ജീവി
തത്തിലേക്ക് നമുക്ക് പിന്നീട് പ്രവേശിക്കാം!വിശാലവും വിജനവുമായ
വഴികളിൽ അപകടം പതിയിരിക്കുന്നതിന് സമാനമാണ് പലപ്പോഴുംപല ചിരികളും വായിക്കപ്പെടുന്നത്.നീണ്ട പതിമൂന്നു വർഷത്തെ വിവിധ
പംനപരിചയത്തിൽ നിന്നാണ് ഞാനെൻ്റെ കഥ നിങ്ങളോട് പറയുന്ന
തെങ്കിൽ നിങ്ങൾ കരുതിയിരിക്കുക? നിങ്ങൾക്കിതിൽകൂടുതൽ എന്നോടും പറയാനുണ്ടായേക്കാം.ഇത്തരം പരസ്പരം പറിച്ചിലിലൂടെയാണ് അനുഭവത്തിൻ്റെ
അടിസ്ഥാനത്തിൽ നമുക്ക് വികാരങ്ങളുടെ ,പ്രണയങ്ങളുടെ തീവൃത –
കളേറുന്നത്.!!!

ബാബുരാജ് കടുങ്ങല്ലൂർ

By ivayana