രചന : ജയരാജ്‌ പുതുമഠം✍

മഴയുണ്ട് വഴികളിലെങ്കിലും
മിഴി കൂർപ്പിക്കുന്നു ഞാൻ
വഴികൾ തേടി
മറിമായമാണവിടെയെന്ന-
റിയുമെങ്കിലും
തിരയണമല്ലോ അഴകുതേടി
വഴിവിളക്കുകളണയുന്തോറും
മനമാകെ തിരകൾതീർത്ത്
മിഴികളിലൊരുതിരി ഉണരുമെന്നിൽ
മലർവാടി നിറയെ ശ്രുതികളുമായ്
അകലെനിന്നൊരു മുരളിക
ഒഴുകിയണയുന്നുണ്ടെൻ-
ചുഴികൾ ചാരെ
അതിൽനിന്നൊരു ചന്ദ്രിക
ചിരിതൂകി തിരനോട്ടമുണ്ടെൻ
ചിദാകാശ തീർത്ഥപ്പൊരുളുകളിൽ.

ജയരാജ്‌ പുതുമഠം

By ivayana