രചന : അസിം പള്ളിവിള ✍
കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിൽ വച്ച് ഓരോ മനുഷ്യൻ്റെയും മുഖത്ത് നോക്കി are you happy man ?Smile every time .smiles heal your wounds. എന്ന് പറഞ്ഞ് കൊണ്ട് അയാൾ പൊട്ടിച്ചിരിച്ചു. പൂജപ്പുര ഭാരതീയ വിദ്യാഭവനിൽ ജേണലിസം പഠിക്കാൻ ഞാനും ബിമൽ പേരയവും ഒരുമിച്ച് ബൈക്കിൽ പോകുമ്പോഴും സിഡിറ്റിൽ നിന്ന് ഡിജിറ്റൽ ഫോട്ടോഗ്രാഫി പഠിക്കാൻ പോവുമ്പോഴും പൂജപ്പുര പാർക്ക്, മൂസിയം, ശംഖുമുഖം വഴിയോരങ്ങളിലും മലകളിൽ ഒക്കെ ഞങ്ങൾ വ്യത്യസ്തമായ മുഖങ്ങളെ സ്റ്റോറി ആക്കാൻ വേണ്ടി തിരഞ്ഞു നടന്ന ശീലമുണ്ട്.
പണ്ട് മുതലേ വ്യത്യസ്ഥമായ കാരക്ടറുകളെ കണ്ടാൽ ശ്രദ്ധിക്കുന്ന എനിക്ക് അയാളുടെ മഞ്ഞ തലക്കെട്ടും. കടും നീല ബനിയനും കറുത്ത ജീൻസും മഞ്ഞയും പച്ചയും ഫിസിലുകളും കയ്യിൽ കരുതിവച്ചിരിക്കുന്ന ചിരിയുടെ സിമ്പലുള്ള പന്തും അയാളുടെ നരച്ച താടിയും മുതുകിലെ കുഞ്ഞു ബാഗും തിളങ്ങുന്ന കണ്ണുകളും ആകൃഷ്ടമായി.
പലരും അയാളെ മൈൻ്റ് ചെയ്യാതെ ഒഴിവാക്കുമ്പോൾ ഞാൻ അയാളെ മാറി നിന്ന് വീക്ഷിച്ചു. അയാൾ എൻ്റെ അരികിലേക്ക് വന്നു. എൻ്റെ ഷർട്ടിൽ നോക്കി അയാൾ പറഞ്ഞു. very beautiful Shirt. പിന്നെ എൻ്റെ കണ്ണുകളിലേക്ക് നോക്കി അയാൾ പറഞ്ഞു.
You are gift of God.your eyes say .
ഞാൻ പഴയ പത്രപ്രവർത്തകനായിചികയാൻ തുടങ്ങി.
ഗോവക്കാരനാണ്. സൈക്കിൾ ചവിട്ടി കേരളത്തിൽ എത്തിയതാണ്. ചിരിക്കു അത് നിങ്ങളുടെ മുറിവുകളെ ഉണക്കും എന്ന സന്ദേശവുമായി യാത്ര തുടരുന്നു.
ഞാൻ ചോദിച്ചു.
നിങ്ങൾ എവിടെ അന്തിയുറങ്ങും?
ഫൂട്ട്പാത്തിൽ നായകൾക്കരികിൽ
മനോഹരമായ അയാളുടെ ചിരിയ്ക്കൊടുവിൽ പറഞ്ഞു.
My name iട Bharathaja Kaudha George Hafeez
കുറച്ചു നേരം നിശബ്ദമായി ചിന്തിച്ചിട്ട് അയാൾ പറഞ്ഞു.
പേരിലെന്തിരിക്കുന്നു?
ചിരിക്കൂ. ആനന്ദം ജീവിതമുറിവുകളെ ഉണക്കും
ഞാൻ അയാൾക്ക് ഹസ്തദാനം നൽകി.
കണ്ടു നിന്നവർ പറഞ്ഞിട്ടുണ്ടാകും
രണ്ട് പ്രാന്തന്മാർ
മഞ്ഞയും നീലയും കറുപ്പും ചേർന്ന നിറം എന്നിൽ വെളുപ്പായി പടർന്നു.