കേരളം ഒരു  നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും പുതിയ    സംരംഭങ്ങള്‍ തുടങ്ങാൻ  സുരക്ഷിത ഇടമായി കേരളം മാറി. കഴിഞ്ഞ നാലുവര്‍ഷത്തില്‍ കേരളത്തില്‍ തൊഴില്‍ സമരങ്ങള്‍ ഇല്ല. നോക്കുകൂലി നിയമത്തിലൂടെ അവസാനിപ്പിച്ചു. ഐ ടി, ആരോഗ്യ, ഭക്ഷ്യ സംസ്‌കരണ മേഖലകളില്‍ വ്യവസായങ്ങള്‍ക്ക് വലിയ സാധ്യതയുണ്ട്.ഈ സാഹചര്യത്തിൽ കേരളത്തില്‍  വിദേശികളും വിദേശ കമ്പനികളും വലിയ തോതില്‍ നിക്ഷേപത്തിന് മുന്നോട്ടുവരുന്നുണ്ടെന്നും കേരള വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു.

വടക്കേ അമേരിക്കയിലെ മലയാളി കൂട്ടായ്മകളുടെ ഫെഡറേഷനായ ‘ഫൊക്കാന’യുടെ  പ്രതിനിധികളുമായും  അമേരിക്കയിലെ മലയാളീ ബിസിനെസ്സുകാരുമായും  വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുകയിരുന്നു മന്ത്രി ഇ.പി. ജയരാജൻ.

ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായരുടെ ആമുഖത്തോട് തുടങ്ങിയ മീറ്റിങ്ങിൽ സെക്രട്ടറി ടോമി കോക്കാട്ട്   ഏവർക്കും സ്വാഗതം രേഖപ്പെടുത്തി.

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ജീവിത മാര്‍ഗത്തിന് നാട്ടില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുങ്ങും.   നിക്ഷേപം നടത്താനുള്ള നടപടികള്‍ എളുപ്പമാക്കാന്‍ തുടങ്ങിയ ഓണ്‍ലൈന്‍ ഏകജാലക സംവിധാനവും നിക്ഷേപ നടപടികള്‍ ലളിതമാക്കാനുള്ള നിയമ ഭേദഗതികളും വലിയ മാറ്റമാണ് സൃഷ്ടിച്ചത്. വന്‍കിട നിക്ഷേപങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം അനുമതി നല്‍കാനുള്ള വ്യവസ്ഥ കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കും.  വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് നിരവധി നിര്‍ദ്ദേശങ്ങളും വിഡിയോ കോണ്‍ഫറന്‍സില്‍ ഉയര്‍ന്നു. കോവിഡ് സാഹചര്യത്തില്‍ മടങ്ങിയെത്തുന്ന ഐ ടി പ്രഫഷണലുകളെ ഫലപ്രദമായി ഉപയോഗിക്കാനാകും. എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

14 വ്യവസായ പാര്‍ക്കുകള്‍ സംസ്ഥാനത്ത് ഒരുങ്ങുകയാണ്. ഒപ്പം സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്കും അനുമതി നല്‍കുന്നുണ്ട്. പൊതുമേഖലയിലെ പാര്‍ക്കുകളില്‍  സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും എല്ലാ ആനുകൂല്യങ്ങളും ഒരുപോലെ നല്‍കും. നിക്ഷേപകര്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും വ്യവസായ വകുപ്പിന്റെ ഇന്‍വെസ്റ്റ് കേരള എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.  സംസ്ഥാനത്തെ നിക്ഷേപ സാധ്യതകളും ഭൂമി ലഭ്യതയും രജിസ്ട്രേഷന്‍ സൗകര്യങ്ങളും ഇതിലൂടെ അറിയാം. പ്രവാസി നിക്ഷേപകരെയും വിദേശി നിക്ഷേപകരെയും കമ്പനികളെയും കേരളത്തിലേക്ക് സ്വാഗതം ചെയ്യുകയാന്നെന്ന്  മന്ത്രി അറിയിച്ചു.

ശബരി നാഥ്  പ്രാർത്ഥന ഗാനം ആലപിച്ചു .

അനിയൻ ജോർജ്,ജോൺ പി ജോൺ, വിനോദ് കെആർകെ ,എസ് . കെ . ചെറിയാൻ, തോമസ് മൊട്ടക്കൽ, സോണി , ബിജു തുമ്പിൽ, ലീല മാരാട്ട് , ലെജി പട്ടരുമഠത്തിൽ, , രാമദാസ് പിള്ളൈ, ഗണേഷ് നായർ , ആന്റോ കന്നാടൻ ,ശോശാമ്മ ആൻഡ്രൂസ് , തോമസ് ജോസഫ് , സന്തോഷ് തോമസ്, ഡോ. രഞ്ജിത്  പിള്ള എന്നിവർ മന്ത്രിയുമായി  സംവാദത്തിൽ  ഏർപ്പെട്ടു.

ശ്രീകുമാർ ഉണ്ണിത്താൻ, എബ്രഹാം ഈപ്പൻ,ജോയി ചക്കപ്പൻ  ,ഷീല ജോസഫ്   എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.

 കലാ ഷാഹി എം സി  ആയും ഡോ. സുജ ജോസ്, ലൈസി അലക്സ്   ,പ്രവീൺ തോമസ്,  പ്രസാദ് ജോൺ  എന്നിവർ മോഡറേറ്റേഴ്സ്  ആയി പ്രവർത്തിച്ചു. സജിമോൻ ആന്റണി  പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി.  

By ivayana