രചന : രാജീവ് ചേമഞ്ചേരി ✍
കമ്പോളത്തിലെ വമ്പന്മാർ….!
കൊമ്പൻമീശ കാട്ടി വാങ്ങീടുന്നവ!
അംബരചുംബികളാം മുറിയിൽ-
അടുക്കിയൊരുക്കി വയ്ക്കുന്നു!
നാട്ടിൽ പെരുകും ഇന്ധനവിലയിൽ-
നാളുകൾ തോറും കണ്ണിലിരുട്ടായ്…
പാവങ്ങളുടെ വീടിനുള്ളിൽ-
പതിവായെത്തുമതിഥിയ്ക്ക് സ്വർണ്ണവില!
തല പുകയുന്നു മനമുരുകുന്നു……!
താളം തെറ്റിയ വിലനിലവാരപ്പട്ടികയാൽ!
നാണയമൂല്ല്യതകർച്ചയെന്നും മുന്നിൽ-
നരന് വിലയോ ശോഷിച്ചില്ലാതെയായ്!
കടക്കെണി മൂത്ത് അവനിയിൽ നമ്മൾ
കരുത്താർന്ന പടയണിയൊരുക്കീടാം!
കലികയറി കാഹളമോതിയീ വഴിയിൽ-
കരകയറുന്നൊരു നാളേയ്ക്ക് ശപഥം ചെയ്യാം.