രചന : എൻ. അജിത് വട്ടപ്പാറ ✍

എത്ര സംവത്സരം തേടിയലഞ്ഞു
ലോകമെങ്ങും ജന്മമാരാധിക്കുവാൻ ,
ആകാശതീരത്തും ഭൂമിതൻ മാറിലും
ഘോരവനങ്ങളും തേടുന്നു നിത്യവും

ജീവന്റെ മോഹങ്ങൾ നീതി ലഭിക്കുവാൻ
ജീവിത സ്നേഹത്തിന്നറിവുകൾ കാക്കുവാൻ ,
ജിജ്ഞാസയാൽ രൂപ ഭാവങ്ങളാകെയും
നിത്യം കൊതിക്കുന്നു നന്മകൾ നേരുവാൻ .

ജന്മങ്ങളെല്ലാവും മനുഷ്യ രൂപം മാത്രം
മനുഷ്യത്വരഹിതമാം പിറവി തൻ ജന്മങ്ങൾ,
മനുഷ്യ കോലങ്ങളായ് ആടിത്തിമിർക്കുന്ന
സ്വാർത്ഥ പ്രതീകത്തിൻ കോമര വേഴാമ്പൽ.

അന്യായമാം ദ്രോഹം മാനസ വേഴ്ചകൾ
കർത്തവ്യനിരതമാം ദുർജന്മ കാഹളം,
വ്യാജ സമർപ്പണ സ്വർഗ്ഗങ്ങൾ തീർക്കുന്നു
സാന്ത്വനം നൽകാത്ത ഭീകരമൂർത്തികൾ .

മാനവ രൂപം മനുഷ്യ ജന്മം നേടാൻ
ഭൂമിയും പ്രളയസമുദ്രത്തിൽ താഴുന്നോ ,
മാനവർ ഇല്ലാത്ത ലോക പ്രസാദത്തിൽ
സസ്യ മൃഗാദികൾക്കുത്സവസംതൃപ്തി .

എൻ. അജിത് വട്ടപ്പാറ

By ivayana