രചന : അനു പുരുഷോത് ✍

പത്തനംതിട്ടയിലെ ഇലന്തൂർ ഗ്രാമം സിനിമ ചലച്ചിത്രരംഗത്ത് ധാരാളം പ്രതിഭകളെ സമ്മാനിച്ച പ്രകൃതിരമണീയമായ ഒരു പ്രദേശം.
എന്റെ നാട്ടിലെ ഇലന്തൂർ ചന്തയിലെ പടർന്നു പന്തലിച്ചു നിൽക്കുന്ന മുത്തശ്ശി മരംഉണ്ട്, അതിന് ചുവട്ടിൽ കുറ്റി പന്ത് കളിക്കുന്ന കുട്ടികൾ അതു കാണാൻ കൂടിനിൽക്കുന്ന പ്രദേശവാസികൾ. ചെറുപ്പത്തിൽ കാണുന്നത് ഒരു രസം ആയിരുന്നു.

പിന്നെ ആകർഷിച്ചത്,
ഇലന്തൂർ ചന്തക്ക് സമീപമുള്ള സിനിമ തിയേറ്റർ. ഗാന്ധിമതിയുടെ ഇലന്തൂർ പീപ്പിൾസ്!!
സിനിമഎന്ന മാധ്യമത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ പലർക്കും ആ കാലത്ത് ഈ തീയേറ്ററിലൂടെ കഴിഞ്ഞു.

ഇലന്തൂർ നെല്ലിക്കാല ലക്ഷ്മി തീയേറ്ററിൽ 1987 ൽ കെ മധു സാറിന്റെ ഇരുപതാം നൂറ്റാണ്ട് സിനിമ കണ്ടു.കണ്ടിറങ്ങുമ്പോൾ ലാലേട്ടൻ എന്ന വിസ്മയം രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു . സിനിമ കണ്ട് 2 കിലോമീറ്റർ ദൂരമുള്ള എന്റെ വീട്ടിലേക്ക് നടന്നു വരുമ്പോൾ നെല്ലിക്കാലയ്ക്കും പരിയാരത്തിനും ഇടക്ക് എത്തിയപ്പോൾ കൂടെ വന്ന ചേട്ടൻ പറഞ്ഞു മോഹൻലാലിൻറെ കുടുംബവീട് ചൂണ്ടി കാണിച്ചു തന്നു അപ്പോഴത്തെ ആകാംക്ഷയും അത്ഭുതവും ഇപ്പോഴും മനസിലുണ്ട് അതുവരെ വിചാരിച്ചിരുന്നത് ഇലന്തൂർ പുന്നക്കൽ തറവാട് ആന്നെന്ന് മാത്രമേ അറിയൊള്ളു അങ്ങനെ ഇലന്തൂരിന്റെ സ്വന്തമാണ് ലാലേട്ടൻ.


അച്ഛൻ വിശ്വനാഥൻ നായർ സെക്രട്ടറിയേറ്റ്ജീവനക്കാരൻ ആയിരുന്നു.സ്കൂൾ, കോളേജ് വിദ്യാഭ്യാസം തിരുവനന്തപുരം ആയതിനാൽ അവരുടെ സ്വന്തമായി ലാലേട്ടൻ. ഏവർക്കും അഭിമാനയി ലാലേട്ടൻ.


ഇലന്തൂർ പ്രമുഖരായ സിനിമക്കാരുടെ നീണ്ട നിര തന്നെയുണ്ട്. ഗാന്ധിമതി ബാലൻ മലയാളത്തിൽ ഓർമ്മയിൽ സൂക്ഷിക്കാവുന്ന ധാരാളം സിനിമ നമ്മുക്ക് സമ്മാനിച്ചു . ബി. ഉണ്ണികൃഷ്ണൻ സർ മലയാള സിനിമയുടെ നെടുംതൂണായി മാറി. പ്രിയങ്കരിയായ മീര ജാസ്മിൻ ഇലന്തൂർ വലിയവെട്ടം സ്വദേശിനിയാണ്.എന്റെ ചെറുപ്പത്തിൽ അനിൽ ബാബുവിന്റെ കൂടെയുള്ള വേണു ഇലന്തൂർ, അമ്പളി അമ്മാവൻ ചെയ്ത ഇലന്തൂർ വിജയകുമാർ, അത്ഭുതദീപിൽ അഭിനയിച്ച പ്രദീപ്‌ ഇലന്തൂർ, മദിരാശിയിൽ പോയി സിനിമയിൽ അഭിനയിച്ച കുന്നാടിയിൽ ബാബു( രാസലീല ) അങ്ങനെ നിരവധി പേരുടെ ജന്മം നൽകിയ സാംസ്‌കാരിക ദേശമാണ് ഇലന്തൂർ.


സിനിമയെ സ്നേഹിക്കുന്ന എല്ലാവർക്കും ലാലേട്ടാ നിങ്ങൾ ഒരു വിസ്മയം ആണ്. താങ്കളുടെ നേട്ടം കൊച്ചു കുട്ടികൾക്ക് പോലും മനപാഠമാണ് ആയതിനാൽ ഇവിടെ കുറിക്കുന്നില്ല. വരും തലമുറ തങ്കലിപിയിൽ അവരുടെ ഹൃദയത്തിൽ സൂക്ഷിക്കും .

By ivayana