രചന : കലാകൃഷ്ണൻ – പൂഞ്ഞാർ ✍
പരംപരാഗത കേസരമല്ല
ആശയകേസര മാനസപുഷ്പം
മനം പരാഗ,സുകേസരസൂനം
പടരുന്നൂ വസനഗണം വഴി
പകരുന്നൂ ശതശത,ജന്മനി
ദേഹദേഹികളറിയാതറിയാതെ
അവനവ ചിന്തകളിൽ മുഴുകേ
മറ്റൊരു ചിന്തയെയെങ്ങനറിയാൻ?
മനവന മലരിൻ സൗഗന്ധികം
ഇത, ഞാനെഴുതീടുന്നു ഇവിടെ
അപ്രശസ്ത കവിഞാ,നറിയുകാ
വനമദ്ധ്യേ കൊഴിഞ്ഞുമറയും പൂ
ജനമനങ്ങളിലറിയാതങ്ങ്
പൂജകനറിയാതറിയാതങ്ങ്
ശിലയുടെ മാറിൽ ഞാലാതങ്ങിനെ
പരംപരാഗത കേസരമല്ല
ആശയകേസര മാനസപുഷ്പം
മനംപരാഗ,സുകേസരസൂനം!!