രചന : സുനു വിജയൻ✍️

പ്രിയരേ
“മരുഭൂമിയിലെ മറക്കാത്ത ഓർമ്മകൾ “എന്ന എന്റെ ആദ്യ പുസ്തകം 2022 മെയ്‌ 29 ഞായറാഴ്ച രാവിലെ പത്തുമണിക്ക് ശേഷം ആലപ്പുഴ കളക്ടറേറ്റിനു സമീപത്തുള്ള എൻ ജി. ഒ ഹാളിൽ വച്ച് പ്രകാശനം ചെയ്യപ്പെടുന്ന സന്തോഷ വാർത്ത ഏവരെയും അറിയിക്കുന്നു. എന്റെ പ്രവാസ ജീവിത കാലഘട്ടത്തിൽ ഞാൻ കണ്ടറിഞ്ഞ മനുഷ്യരുടെ നേരിന്റെ ജീവിതാനുഭവങ്ങളുടെ തിക്തമായ, ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് ഞാൻ ഈ പുസ്തകത്തിലൂടെ പറയുന്നത്.ഇന്നും നമ്മോടൊപ്പം ജീവിച്ചിരിക്കുന്ന നിസ്സഹായരായ, ചൂഷണത്തിനു വിധേയരായി തളർന്നു ജീവിതത്തിന്റെ കൈപ്പുനീർ ആവോളം കുടിച്ച പ്രവാസികളുടെ നേരിന്റെ കഥകൾ.
ഏതൊരു പ്രവാസിയും, ഏതൊരു മലയാളിയും വായിക്കേണ്ട, അറിയേണ്ട സത്യത്തിന്റെ കഥകൾ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോക്ടർ ധർമരാജ് അടാട്ട് സാറിന്റെ അവതാരികയോടെ, ഇടശ്ശേരി അവാർഡ് ജേതാവ് ഡി ജി പി സന്ധ്യ ഐ പി എസ്സ് ന്റെ ആശംസകുറിപ്പോടെ എം എൽ എ യും, ഗായികയുമായ ശ്രീമതി ദലീമയുടെയും, എഴുത്തുകാരനും ഗാന രചയിതാവുമായ ശ്രീ രാജീവ് ആലുങ്കലിന്റെയും, സിനിമാ സംവിധായകനും, നിർമ്മാതാവുമായ ശ്രീ കെ. ബി മധുവിന്റെയും, മറ്റു നിരവധി പ്രശസ്തരുടെയും, സഹൃദയരുടെയും, പ്രിയപ്പെട്ടവരുടെയും സാനിദ്ധ്യത്തിൽ പ്രകാശനം ചെയ്യപ്പെടുന്നു.
പ്രവാസിമലയാളികളെ നെഞ്ചോടു ചേർത്തു പിടിക്കുന്ന, എഴുത്തുകാരുടെ മികച്ച കൂട്ടായ്മയായ സൃഷ്ടിപഥം പബ്ലിഷേഴ്സ് ആണ് എന്റെ ആദ്യ പുസ്തകം പുറത്തിറക്കുന്നത്. എന്റെ പുസ്തകത്തോടൊപ്പം മറ്റ് ഏഴു മികച്ച എഴുത്തുകാരുടെ പുസ്തകങ്ങളും തദവസരത്തിൽ പ്രകാശനം ചെയ്യപ്പെടുന്നു എന്നുള്ള കാര്യം അഭിമാനത്തോടെ അറിയിക്കട്ടെ.
വായനയുടെ ലോകത്ത് ഒരു നാഴികക്കല്ലായി മാറുവാൻ പോകുന്ന ഈ പുസ്തകങ്ങൾ സഹൃദയർ ഇരുകൈകളും നീട്ടി ഏറ്റുവാങ്ങും എന്ന് നിസ്സംശയം പറയാം. എഴുത്തിന്റെയും വായനയുടെയും പുതിയ ഒരു പാത, അതും പ്രോജ്വലിക്കുന്ന പാത ഇവിടെ, ഈ മെയ്‌ മാസം 29ന് സൃഷ്ടിപഥത്തിലൂടെ തുറക്കുകയായി..
ഈ മഹനീയ ചടങ്ങിലേക്ക് ഞാൻ എല്ലാ പ്രിയപ്പെട്ടവരെയും ഹൃദയപൂർവ്വം ക്ഷണിക്കുകയും, എന്റെ ഈ നേരിന്റെ കഥകളുടെ പുസ്തകം വാങ്ങി വായിക്കുവാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നു. പുസ്തകം ലഭിക്കാൻ 9072915143 എന്ന നമ്പരിൽ /വാട്സ്ആപ്പിൽ ബന്ധപ്പെടുക.ഏവരുടെയും സ്നേഹവും, പ്രാർഥനയും, സഹകരണവും, പ്രോത്സാഹനവും പ്രതീക്ഷിച്ചുകൊണ്ട്
നിങ്ങളുടെ
സുനു വിജയൻ

By ivayana