രചന : നെവിൻ രാജൻ✍️
മനുജാ നാം
പരസ്പരമറിയാതൊരല്പവും,
നിൻ തത്ത്വസംഹിതകൾക്കകം
പൂകാനെനിക്കുമായില്ല;
ഭുവനത്തിലേറെ സംവത്സരമൊരു-
മിച്ച തഥ്യം, ദിഗ്ഭ്രമംപൂണ്ടു നാം തഥാ.
മനുജാ,നിൻ പ്രവചനങ്ങൾക്കുമാ-
പ്രവാചക വൃന്ദങ്ങൾതൻ
വെളിപാടുകൾക്കുമപ്പുറമാണെൻ
കഥയതെന്തന്നതതുപോലുമറിയാതെ,
മത മാത്സര്യത്താലതിന്നും വൃഥാ.
മനുജാ,നിൻ വംശമതൊന്നെന്നതും,
ഒരുകോടി സംവത്സരങ്ങൾക്കകം;
വന്നുപോയതതുമുന്നൂറിലേറെ
വരുമെന്നതും
നീയറിഞ്ഞീടുകയെപ്പോഴും
പ്രിയസോദരനാം ഹോമോസാപ്പിയാ…