രചന : സിയ സംറിൻ.✍

ഇന്നെന്റെ ജീവനാണെന്റെയമ്മ
എന്നെ വളർത്തിവലുതാക്കിയമ്മ
എൻഭാഗ്യമാണിന്നെന്റെയമ്മ.
ആദ്യമായ് വാത്സല്യത്തലോടലറിഞ്ഞതും
അമ്മതൻ സുന്ദര കൈയാൽതന്നെ.
അമ്മിഞ്ഞപ്പാലിൻ മധുരമറിഞ്ഞതും
കുഞ്ഞിളംവായാൽ
കൊഞ്ചിക്കരഞ്ഞതും
അമ്മതൻ മടിയിലിരുന്നായിരുന്നു.
ആദ്യമായ് അമ്മയെന്നു വിളിച്ചനേരം
അമ്മതൻ സന്തോഷനിമിഷമറിഞ്ഞതും
അമ്മതൻ കൈപിടിച്ചു പിച്ചനടന്നതും
കുഞ്ഞിളം കുസൃതികൾകാട്ടി രസിച്ചതും
അക്ഷര മധുരം ആദ്യം നുകർന്നതും
അമ്മതൻ അരികിലിരുന്നായിരുന്നു.
കൊച്ചു തെറ്റുകൾ ചെയ്യുന്ന നേരത്ത്
അമ്മതൻ അടിയുടെ
വേദനയറിഞ്ഞു ഞാൻ
എൻ സന്തോഷ നിമിഷത്തിൽ
എന്നുമെൻ കൂടെയുണ്ടാകണമെന്നമ്മ.

സിയ സംറിൻ.

By ivayana