രചന : ദീപക് രാമൻ✍

കണ്ടുകണ്ടു കണ്ടുകണ്ടൂ
കള്ളക്കണ്ണനെ കണ്ടൂ ഞാൻ
ഗുരുവായൂരമ്പലമുറ്റത്ത്
ഓടികളിക്കണ കണ്ടൂ ഞാൻ
വന്നുനിന്നു എൻ്റെ മുന്നിലും
ഓടക്കുഴലും പിടിച്ചോണ്ട്
മാറോട് ചേർത്തുപിടിച്ചെന്നെ
കള്ളച്ചിരിയും ചിരിച്ചോണ്ട്
ഗുരുവായൂരെത്താൻ എന്തേ
ഇത്രയും കാലം വൈകീന്ന്
തെല്ലൊരൽപം ഗൗരവമോടെ
കണ്ണൻ കാതിൽ ചോദിച്ചു
എന്തുചൊല്ലും എന്ത് ചൊല്ലും
എന്നറിയാതെ നിന്നൂഞാൻ
കണ്ണടച്ച് മെല്ലെത്തുറന്നപ്പോൾ
കാണുവാനില്ല കരിവർണ്ണനെ…
എങ്ങുപോയി എങ്ങ് പോയി
ഗോപകുമാരനൊളിച്ചിരിപ്പൂ…
ഗോപികമാരൊത്ത് കണ്ണൻ
വൃന്ദാവനത്തിൽ പോയൊളിച്ചോ…
കണ്ടുകണ്ടു കണ്ടുകണ്ടൂ
കള്ളക്കണ്ണനെ കണ്ടൂ ഞാൻ
രാസലീല ആടുന്ന കണ്ണനെ
ഇന്നലെ സ്വപ്നത്തിൽ കണ്ടൂഞാൻ…

ദീപക് രാമൻ

By ivayana