രചന : ജോയ് പാലക്കാമൂല ✍

കുണ്ടാമണ്ടി കൂട്ടങ്ങൾ
കൊമ്പിൽ ചാടി നടക്കുന്നു
കണ്ടാലൊട്ടും ഭയമില്ല
കണ്ടു ചിരിക്കാൻ വകയുണ്ട്
കുണ്ടീലുള്ളൊരു വാലുണ്ട്.
കുട്ടികൾ ചിലത് കൂട്ടുണ്ട്.
കൂട്ടത്തോടെ ഇറങ്ങുമ്പോൾ
കുന്നിൽ അവരുടെ യുദ്ധങ്ങൾ
കുഞ്ഞുകുസൃതികൾ പറ്റിക്കും
കുറ്റം ചെയ്തൊരു മട്ടല്ല..
കായും ,കനിയുംമതില്ലങ്കിൽ
കട്ടുപറിക്കാതെന്ത് വഴി?
കൂട്ടക്കാർ ചിലർ വലിയവരായ്
കുപ്പായത്തിൽ വിലസുന്നു.
കൂട്ടിവളച്ചവർ വക്കുന്നു.
കുറ്റം ഞങ്ങൾക്കെന്നിട്ടും.

ജോയ് പാലക്കാമൂല

By ivayana