രചന : അനിയൻ പുലികേർഴ് ✍
അപരാധികളല്ല അവരൊന്നുമെന്നാൽ
അപരാജിതരായി നിന്നിടുന്നു
കാലം നമിക്കുന്ന കൂട്ടുകാരായവർ
കാലത്തിനപ്പുറം എത്തിടുന്നു
കണ്ണീരു കൊണ്ടു കഴിയുവാനല്ല വർ
കാലമേല്പിച്ച ദൗത്യത്തിനൊപ്പം
കണ്ടില്ല വരീ ലോകത്തെ യെന്നാലും
കാണുന്നു നാം അതിലേറെക്കാലം :
അവരുടെ സ്വപ്ന സഞ്ചാരവേഗങ്ങൾ
പുതു പുലരിയുടെ തുടിപ്പാകുന്നു
അവരുടെ ലക്ഷ്യത്തിനൊപ്പമെത്താൻ
ഒരു മടിയുമില്ലാത്ത തലമുറയും
ഏറെ പ്രതീക്ഷയിലാണവർ എന്നും
കാലം തകർക്കില്ലയെന്ന തിന്
കദനത്തിൻ കഥകൾ തിരയായായ്
അടിച്ചലമാലകൾ തീർത്ഥ ന്നാലും
ഒരു ശക്തിക്കും തടയാനാകില്ലെന്ന്
തിരിച്ചറിവിന്റെ ഭാഷയാണ്
നഷ്ടങ്ങളേറെ ഉണ്ടായെന്നാകിലും
കഷ്ടത്തിന്നപ്പുറം ആദരവും
വരുമൊരു പുത്തൻ പ്രഭാതത്തിന്റെ
അരുണ ശോഭക്കായ് കാത്തിടുന്നു.