രചന : ഹരിഹരൻ എൻ കെ✍
കടഞ്ഞെടുത്ത മുത്താണീ “ജ്ഞാനപ്പാന” !
എന്നിട്ടുമെന്തിനാണാവോ
പൂന്താനം തെറ്റുതിരുത്താൻ പോയി
ക്കുറവായി മടങ്ങി പോൽ !
അവിശ്വസനീയമാണക്കഥ
മേല്പത്തൂർ അങ്ങനെ കുറവാക്കിവിട്ടെന്നാണോ !
കാലമുണ്ടിനിയും നമ്മ
ളുൾക്കൊള്ളേണം സത്യം !
“വിജ്ഞാനപ്രദമായതൊട്ടെല്ലാമുൾക്കൊള്ളുന്ന
ജ്ഞാനപ്പാനയ്ക്കാണോ താൻ മുഖവുര ചമയ്ക്കേണ്ടൂ !”
“സാധ്യമല്ലെളുതല്ല മുക്തിയ്ക്കിദാനീം കവി
ശ്രേഷ്ഠന്മാരിരിക്കവേ
വാലിവനാട്ടേണമോ !”
പൂന്താനം വിചാരിച്ചാൽ മാത്രം മതിയാവും
മുക്തിയ്ക്കെൻ വിഭക്തിയാൽ കഴിയാത്തതാണേ സത്യം !
മറ്റൊന്നും മറിച്ചൊന്നും
ചിന്തിച്ചിട്ടുണ്ടാവില്ല
‘ഈ മർത്ത്യജന്മത്തിൽ മോക്ഷം കിട്ടിയേ മതിയാവൂ”
പണ്ഡിതശ്രേഷ്ഠൻ എന്നഹങ്കാരം തോന്നീടാതെ
സാഷ്ടാംഗം നമിച്ചീടാം
പൊറുക്കണമെന്നപരാധം !
തെറ്റൊന്നും ചൂണ്ടിക്കാട്ടാൻ
കഴിയാതെയുള്ളിൽനിന്നും
നിർഗളിച്ചതാണാവോ
നിഷ്കാസിക്കില്ലിവനൊട്ടും !
പൂന്താനത്തിൻ ഭക്തിയെ
മേല്പത്തൂരിൻ വിഭക്തിയാൽ
തുലാഭാരം നടത്തുന്നില്ലേ
ആഭാസരാം ചിലർ ഇന്നും !