രചന : മംഗളൻ കുണ്ടറ ✍
മലർബാണനിന്നു തൻ
വില്ലുകുലച്ചുവോ.!
മാരിവിൽ സ്വയം സപ്ത-
വർണ്ണം വിരിച്ചുവോ.!
പകലോൻ മാരിയെ
പ്രണയിച്ചു പുൽകിയോ.!
പല വർണ്ണ വിസ്മയം
വാനിൽ നിറച്ചുവോ..!
മാനത്തെ മഴവില്ലി-
ലൂയ്യലാടും നല്ല
ചേലൊത്ത പൂങ്കുയിൽ
ചങ്ങാതിക്കൂട്ടരേ
മാനത്തുപറക്കുവാൻ
ഞാനും വരട്ടെയോ
ചാരത്താവർണ്ണങ്ങൾ
കാണാനും കൊതിയാണേ.
മഴയിലും വെയിലിലും
മുങ്ങിക്കുളിക്കാം
മഴവില്ലിൻ സപ്ത-
വർണ്ണങ്ങളും കാണണം
മാനത്തെ കൂട്ടുകാരെ-
ല്ലാരുമൊരുമിക്കാം
മാനത്തെ മലർമഴ
വർണ്ണങ്ങളും കാണാം.