രചന : ബാബുരാജ് കടുങ്ങല്ലൂർ ! ✍
ഇത് വാക്കാണ്. നീതിശാസ്ത്രങ്ങളോട് ഇനി ഞാനൊന്നും പറയുകയില്ല. പക്ഷെ നീതിബോധത്തിൻ്റെ ഇടങ്ങൾ എവി-ടെ തുറക്കപ്പെടുന്നുവോ അവിടെയെല്ലാം അധിനിവേശങ്ങൾക്കെതിരായി
ഞാൻ കവിതയെഴുതി കൊണ്ടിരിക്കും! അതെൻ്റെ നിറഞ്ഞതും, തികഞ്ഞതുമായ പ്രവർത്തനമാണ്. തിരക്കാണ്. മിക്കപ്പോഴും. എന്നാലും എഴുതി തീർക്കാത്തതിനെകുറിച്ച് ആശങ്കകളേറെയുണ്ട്. തിരക്കൊഴിഞ്ഞാലോ എഴുതാൻ മടിയാണത്രേ!?എങ്കിലും എഴുതില്ല എന്നുവിചാരിക്കരുത്’.
കവിത ഒരു പ്രവർത്തനമാണെന്നു പറഞ്ഞ ചിലിയൻകവി പാബ്ളോ നെരൂദയെ നമ്മൾ
മറന്നു പോകരുത്. ഇല്ല….. എഴുതാൻ കഴിയുന്നില്ല എന്നത് ഒരിക്കലുംഅവസാനത്തെ വാക്കാവരുത്. നമ്മളൊന്നും അവസാനത്തിൻ്റെ വാക്കുകളല്ല.ജീവൻ്റെ ഏതെങ്കിലുംഒരു കണിക ഇല്ലാതാവുന്നതു വരെ!
തുടക്കത്തിന്റെ വഴികാട്ടികളാവുക എന്നതാണ് പ്രധാനം.കാലത്തെ നമ്മൾ ആക്രമിച്ചാൽ കാലംനമ്മളേയും തിരിച്ചാക്രമിക്കും. നല്ലതായാലും, ചീത്തയായാലും അവിടെയൊക്കെ ചിന്തകളുടെ ചില കൊടുക്കൽ വാങ്ങലുകളുണ്ട്. അത് പ്രപഞ്ചത്തിൻ്റെ ആവശികതയുമാണ്.മുന്നിൽ നിന്നു നയിക്കണം! അതാ
ണ് വാക്കു നീതി.അതാണ് ചിന്തകളുടെ നീതി! ആ നീതിയുടെവ്യക്താവായി അവിടെയൊരാളുണ്ടാവും!വിശ്വവിഖ്യാതനായപാബ്ളോ നെരുദ……….!!?
വേഴ്സ് വെർത്തിനെഓർക്കുന്നുണ്ടോ? കാലം മായ്ച്ചു കളയാത്ത പേരുകളാണവരുടേത്.മരണമില്ലാത്ത വാക്കുകളുടെ ശബ്ദം എപ്പോഴും നമ്മളോടൊപ്പമുണ്ടെന്നറിയുക. പ്രണയത്തെ കുറിച്ചോ? എനിക്കും പ്രണയിക്കാൻ കഴി
യുന്നില്ല. പക്ഷെ പ്രണയങ്ങൾ ഉള്ളിടത്തൊക്കെ എനിക്കു കവിതയെഴുതണം!വിപ്ളവത്തെ കുറിച്ചോ?
എനിക്ക് വിപ്ളവത്തേയും നയിക്കാൻ കഴിയുകയില്ല. പക്ഷെവിപ്ളവമുള്ളിടത്തൊക്കെ എനിക്കുകവിതയെഴുതണം! എനിക്കു് വാക്കാവണം. വരയാവണം. മഹാസമുദ്രങ്ങൾ പോലെ ആടിയുലയുന്നചിന്തകളാവണം!!
‘ എൻ്റെ വാക്കുകളൊക്കെഎവിടെയൊക്കേയോ ചിതറി കിടക്കുന്നുണ്ട്. പെറുക്കിയെടുത്ത്അടുക്കി വക്കണം.അനീതിയുടെശബ്ദമുയരുമ്പോൾ മൂർച്ചയുടെവാക്കെടുത്ത് അധിനിവേശത്തിൻ്റെതല കൊയ്യണം! തെരുവിൽ ചീഞ്ഞുപോകാത്ത ഏതോ ഒരു നീതിബോധം എന്നെ അസ്വസ്തനാക്കുമ്പോൾഞാൻ അരുതേ എന്ന് പറയും ! പിന്നെ വിപ്ളവത്തിൻ്റെ ചുവന്നപാടങ്ങൾക്കു നടുവിൽ നിന്ന്ഞാനുറക്കെ കവിത പാടും………
* മാറ്റുവിൻ ചട്ടങ്ങളെ !നമ്മൾ സമസ്യകളോട് പടപൊരുതണം. സങ്കടങ്ങൾ സങ്കീർണ്ണമാകുമ്പോഴൊക്കെ കരുത്തിൻ്റെ കരുതലുകൾ വീണ്ടെടുക്കണം. നിയോഗമല്ല വേണ്ടത്. നിതാന്തമായ ശ്രദ്ദ -യാവണം. ശത്രുവിനോട് ദയയല്ല -ദാർശനീകതയുടെ ഉപദേശമല്ലവേണ്ടത്. പകരം അവനെ നിഗ്രഹിക്കാനുള്ള വാക്കിൻ്റെ ഉടമകളാവാൻ
നമുക്കു കഴിയുക തന്നെ വേണം!ഓരോ കാലങ്ങളുടേയും വിജയ -ങ്ങൾക്കുള്ളിൽ എവിടേയും ഇത്തരത്തിലുള്ള വാക്കുകളുടെ നീതിശാസ്ത്രങ്ങളുണ്ട്. നമ്മൾ ചിന്തകളുടെഇടം തേടുക. അവിടെ തെറ്റി പോകലുകളില്ലാത്ത വാക്കുകളുടെ ഉറവിടം കണ്ടെത്തുകയും വേണം.!
എൻ്റെ കൈകളിൽ ഇപ്പോൾ ഒന്നുമില്ല. മരിച്ചു കിടക്കുന്ന നെപ്പോളിയൻ്റെ കൈകൾ കാണുക. മരണത്തിനു മാത്രമായിരിക്കണം നമ്മളെതോൽപ്പിക്കാൻ കഴിയുക. അതിനുമുമ്പ് നമ്മൾ ജീവിച്ചിരിക്കുന്ന ശവങ്ങളായിരിക്കരുത്. കവിത ഒരുപ്രവർത്തനം മാത്രമല്ല. മറിച്ച് വികാര വിചാര ഭാവങ്ങളുടേയും, സമ്മർദ ഭാവനകളുടേയും ഒരു ഉത്പന്നംകൂടിയാവണം. ചിന്തകളുടെ ഉത്-പന്നം. കാഴ്ച്ചകളുടെ ഉൽപന്നം,
വാക്കുകളുടെ ഉൽപ്പന്നം!
ശ്രമിക്കുക!നമ്മൾ മനുഷ്യരാകുന്നു. മുന്നോട്ടുള്ള വഴികളിലൂടെ മാത്രം കണ്ണുകളയക്കുക.