രചന : അനിയൻ പുലികേർഴ്✍
പ്രശസ്തർ പാടിയ പാടിപ്പതിഞ്ഞവ
ജന സദസ്സുകളിൽ പാടി പ്രചാരമാക്കി
നാടുനീളെ നടന്നോടി ഗാനത്തിന്റെ
തേന്മഴകൾ നിർത്താതെ പെയ്തല്ലോ
ആഹ്ളാദപൂർവ്വംഎതിരേറ്റു നാട്ടിൽ
പുതിയ സംഗീത ബോധമുണ്ടാക്കി
ചലചിത്ര വേദിയിലുമൊന്നു തിളങ്ങി
അവിടേയും സ്വന്തമായ്സ്ഥാനമായ്
പാടിത്തിമർത്തു പാടിത്തകർത്തു
നിരവധി വേദികളിൽ നിർത്തീടാതെ
ചായം തേച്ചതല്ലല്ലോയാ സംഗീതം
തനി മയോ ടെന്നും നിലനിലതിർത്തി
പാടി നില്ക്കു ബോൾ പാട്ട നിർത്തി
പൈങ്കിളിയെങ്ങോ പറന്നു പോയി
തിരിച്ചു വരില്ലയാ പൈങ്കിളി ഇനിയും
ദു:ഖരാഗങ്ങൾ മാത്രമായല്ലോ
പൊട്ടിയ വീണയുടെ കമ്പി പോലായ്
സംഗീതമവിടെ നിശ്ചലമായല്ലോ.