രചന : വിദ്യ രാജീവ്✍️

മണ്ണൊരുക്കും മാനവനെങ്ങുപോയി…
വിളവിറക്കും മഹീതലമെങ്ങുപോയി…
അവനിതൻ പച്ചപുതപ്പെങ്ങുപോയി…
വൃഷ്ടിതൻ സങ്കൽപ്പമെങ്ങുപോയി..
മാളികതൻ എണ്ണം കൂടിപ്പോയി…
ധാന്യത്താലേറെ ധനേച്ഛ കൂടിപ്പോയി….
പട്ടിണി മരണത്തിനെണ്ണം കൂടിപ്പോയി…
അനാഥബാല്യങ്ങൾ കൂടിപ്പോയി…
“അധ്വാനം” വെറും വാമൊഴിയായി…
മണ്ണിൻ മക്കൾ വെറും കാണികളായി…
പ്രകൃതിതൻ സഹനം കഴിഞ്ഞുപോയി..
ഇനി വരുമെന്തും നേരിടുക നീ…
മതിയാക്കു മതിയാക്കു നിൻ ജല്പനങ്ങൾ…
പോരുമോ പോരുമോ എന്നൊപ്പം നീ…
നമുക്കുമൊരു തൈ നട്ടീടാമോ…
ഹരിതഭൂമിയായ്‌ മാറ്റിടാമോ…
ഇനിവരും തലമുറയ്ക്കെന്നുമെന്നും…
കരുതലായിടാം നമുക്കൊത്തു ചേരാം…

🌹ജൂൺ 5🌹എല്ലാം മാനവനും 🌹പരിസ്ഥിതി ദിനം 🌹ആശംസകൾ നേരുന്നു. 🙏

വിദ്യ രാജീവ്

By ivayana