രചന : ഒ.കെ.ശൈലജ ടീച്ചർ✍️
1974 മുതലാണ് ഐക്യരാഷ്ട്ര സഭ പരിസ്ഥിതി ദിനാചരണം ആരംഭിച്ചത്. പ്രകൃതിയെ നിസാരമായി കാണരുതെന്നും . അതിന്റെ മൂല്യങ്ങളെ മാനിക്കണമെന്നും ഓർമ്മപ്പെടുത്തുന്ന ദിനമാണിന്ന്.
എല്ലാ വർഷവും ജുൺ 5 നാണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ആ വാസവ്യവസ്ഥ പുന:സ്ഥാപിക്കാനുള്ള പതിറ്റാണ്ടിന്റെ തുടക്കമായാണ് ഈ പരിസ്ഥിതി ദിനത്തെ ഐക്യരാഷ്ട്ര സഭ പരിഗണിക്കുന്നത്.
ഭൂമി മനുഷ്യന്റെയല്ല, മനുഷ്യൻ ഭൂമിയുടേതാണ്. ഇന്ന് കരയും കടലും, പുഴയും അസാധാരണമായി പെരുമാറുന്നു.
നാം നേരിട്ടു കൊണ്ടിരിക്കുന്ന മാരിയും. മഹാമാരിയുമെല്ലാം നാം തന്നെ വരുത്തി വെച്ച വിനകളല്ലേ ?
കാടും മലയും, കുന്നും ഇടിച്ചു നിരത്തി , തണ്ണീർത്തടങ്ങൾ നികത്തി. വയലും, തോടും, കുളവും കാവും എല്ലാം തന്നെ നാമാവശേഷമാക്കി. അവിടെയെല്ലാം കോൺക്രീറ്റ് കെട്ടിടങ്ങൾ പണിതുയർത്തി. കുറേയൊക്കെ ആവശ്യത്തിനാണെങ്കിലും ഏറെയും ആഢംബരത്തിനാണെന്നുള്ള തിന് തർക്കമില്ല.
ഇനിയെങ്കിലും മനുഷ്യൻ പരിസ്ഥിതിയെ സംരക്ഷിക്കുന്നവനാകണം. സർവ്വ ചരാചരങ്ങൾക്കും അവകാശപ്പെട്ട ഭൂമിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്നത് ജീവികളിൽ ബുദ്ധിമാനെന്ന ഹങ്കരിക്കുന്ന മനുഷ്യരാണ്.
ഇനിയെങ്കിലും തിരിച്ചറിയണം വായു ജലം, ഭക്ഷണം ഇതെല്ലാം നൽകുന്ന പരിസ്ഥിതിയെ നമ്മൾ സംരക്ഷിച്ചില്ലെങ്കിൽ നേരിടേണ്ടി വരുന്നത് വൻ വിപത്തുകളായിരിക്കും.
കൈയ്യും മെയ്യും മറന്ന് സംരക്ഷിക്കാം നമുക്ക് നമ്മുടെ പരിസ്ഥിതിയെ പച്ച പുതപ്പിക്കാം നമ്മുടെ മണ്ണിനെ .
ആ വാസവ്യവസ്ഥയെ സംരക്ഷിച്ചു നിർത്തുന്ന കൃഷിക്കാരോടൊപ്പം നമുക്കും ചേരാം. എല്ലാ ദിവസവും നമ്മുടെ മനസ്സിൽ ഈ ചിന്തയും പ്രവൃത്തിയുമുണ്ടാകട്ടെ. ഒരു ദിനത്തിൽ മാത്രമൊതുക്കാതെപ്രകൃതിയേയും, പരിസ്ഥിതിയേയും സ്നേഹിച്ചു സംരക്ഷിച്ചു മുന്നേറുമെന്ന പ്രതിജ്ഞയോടെ നമ്മുടെ പൂർവ്വികർ നമുക്കായി ചെയ്തത് പോലെ വരും തലമുറയ്ക്കായി നമുക്ക് കൈകോർക്കാം പ്രകൃതി സംരക്ഷണത്തിനായി. മണ്ണും മനുഷ്യനും ഇഴ ചേർന്നിരിക്കട്ടെ
മണ്ണില്ലെങ്കിൽ മരമില്ല
മരമില്ലെങ്കിൽ കനിയില്ല
കനിയില്ലെങ്കിൽ ഉയിരില്ല
ഉയിരില്ലെങ്കിൽ ഉലകില്ല.
ആശംസകൾ