രചന : ഷാജി ഗോപിനാഥ് ✍️
രാജലക്ഷമിയുടെ പോയ ദിനങ്ങൾ ഒരിക്കലും തിരിച്ചു വരാത്ത ദിനങ്ങൾ അവളുടെ പ്രിയപ്പെടവനായി ഒരിക്കൽ ആയിരുന്നവൻ ഇന്ന് തന്നെ തള്ളിപ്പറയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നതല്ല. അത് അവളുടെ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു ആ സംഭവത്തിൽ തകർന്നത് അനേക നാളുകളായി പടുത്തയർത്തിയൊരു ചില്ലു ഗോപുരമായിരുന്നു. തന്റെ മോഹന സ്വപ്നങ്ങൾ ഇന്ന് തകർന്നു വീണിരിക്കുന്നു.
പക്ഷേ എല്ലാം കഴിഞ്ഞ കഥകൾ’ കഴിഞ്ഞത് മറക്കാതിരിക്കാൻ കഴിയാതിരുന്നാൽ എന്താണ് ചെയ്യുക അവൾ ചിന്തയിൽ മുഴുകി കടുത്ത വിരഹം ഇതിനേക്കാൾ ദിനേശൻ തന്നെ മതിയായിരുന്നു.’ അവന്റെ പ്രേമാഭ്യർത്ഥനകളഞ്ഞിട്ടാണ് ഇവനെ പ്രേമിച്ചത് ഇപ്പോൾ കടിച്ചതും ഇല്ല.പിടിച്ചതും ഇല്ലാത്ത അവസ്ഥ. പക്ഷേ വിരഹം അത് മറക്കാൻ എന്താണ് ചെയ്യുക ആണായിരുന്നെങ്കിൽ ഒരു ബീഡി വലിയ്കാമായിരുന്നു. ഒരു പെഗ് അടിക്കാമായിരുന്നു. താനൊരു പെണ്ണായി പോയില്ലെ. ഒരു സത്രീ ആയിപ്പോയതിൽ അവൾ അതിയായി ദു:ഖിച്ചു.’
അയാളെ കാണാൻ എന്താണ് ഒരു വഴി. ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല. വീട്ടിൽ ആരുമില്ലാത്ത നേരത്ത് വന്ന് കടന്നുപിടിച്ചതിന് കയ്യിൽ കിട്ടിയതവി – എടുത്ത് യെടുത്ത് ഒന്ന് കൊടുത്തതിന് പിണങ്ങുമെന്ന് വിചാരിച്ചതല്ലാ’ അതൊരു കുറ്റമാണോ. തനിക്ക് കുറ്റബോധം തോന്നണില്ല. പക്ഷേ വേദനിച്ച് കാണു മായിരിക്കും അതാണോ പിണങ്ങിയത് പക്ഷേ താൻ ചെയ്തതിൽ തെറ്റൊന്നുമില്ല.
അച്ഛനും അമ്മയും പോയതിനു ശേഷം അവൾ വീട്ടിൽ ഒറ്റയ്ക്കായി ‘വീടിന്റെ ഇറയത്ത് വന്നിരുന്ന് അനന്തമായ ചിന്തയിൽ മുഴുകി.
അടുത്ത പറമ്പിൽ കിളയ്ക്കനായി രണ്ട് ചേട്ട ൻമാർ നിൽക്കണുണ്ട്. വിശ്രമവേളകൾ ആm ന്തമാക്കാൻ അവർ ബീഡി വലിക്കുന്നു.’ അതിലൊരു ബീഡി തനിക്കും കിട്ടിയിരുന്നെങ്കിൽ എന്ന് അവൾ അതിയായി ആഗ്രഹിച്ചു പോയി. പക്ഷേ എങ്ങിനെ ചോദിക്കും. അവൾ മനസിൽ കരുതിപ്രേമം മണ്ണാങ്കട്ട എല്ലാം തുലയട്ടെ’പക്ഷേ മറക്കാൻ ‘ കഴിയാത്ത കഴിഞ്ഞ കാല ചിത്രങ്ങൾ ആ മനസിൽ നിന്ന് മാഞ്ഞു പോയില്ല.
അവൾ ചിന്തിച്ചു കൊണ്ടേയിരുന്നു.’ ചിന്താവിഷ്ടയായ രാജലഷ്മിയുടെ അവസ്ഥ കണ്വാശ്രമത്തിലെ ശകുന്തളയ്ക് സമാനമായിരുന്നോ
നേരം വൈകുന്നത് അവൾ അറിഞ്ഞില്ല. മനസ്സിൽ ഒരു പാട് ചീത്ത പറഞ്ഞു. പുറത്ത് നാല ള് കേൾക്കേ വിളിച്ചു പറയണമെന്നുണ്ട് പക്ഷേ താനൊരു പെണ്ണായി പോയില്ലേ.. ഈ പ്രപഞ്ചത്തിന്റെ മാറ്റങ്ങൾ ആ ശ്രദ്ധയിൽ പെട്ടില്ല’ തലേന്ന് പെയ്ത് തളം കെട്ടിയ വെള്ളത്തിൽ കാക്കകൾ കുളിച്ചത് അവൾ അറിഞ്ഞില്ല.’ അവളുടെ മനസ്സ് മറ്റെവിടേയ്കോയുള്ള യാത്രയിലായിരുന്നു’
രാജലക്ഷ്മിയുടെ സഞ്ചാരദിശ മറ്റെവിടെയ്കോപോയി ഇന്ന് കോളേജിൽ പോകാമായിരുന്നു. പക്ഷേ ബസിലെ പു വാലശല്യം. തല തെറിച്ചവൻമാരുടെ ‘ശല്യങ്ങൾ ഒഴിവാക്കാൻ ഒരു ഇരുചക്രം വാങ്ങിത്തരാൻ അച്ഛനോട് പറഞ്ഞെങ്കിലും ‘കാരണം പറയാൻ പറ്റില്ല അമ്മയാണെങ്കിൽ ഒരു ഭദ്രകാളി.
ലവനെക്കണ് പത്ത് തെറി വിളിക്കണമെന്ന് അവൾ തീരുമാനിച്ചു.രണ്ട് പെഗ് അകത്തുചെന്നാൽ നിഷ്പ്രയാസം അത് സാധിക്കും. പക്ഷേ താന്നൊരു പെൺകുട്ടിയായിപ്പോയില്ലേ.
നേരം കടന്നു പോയിക്കൊണ്ടേയിരിക്കുന്നു ‘വീടിനകത്ത് കോഴി തൂറിയതും പൂച്ച കയറിയതും അവൾ അറിഞ്ഞില്ല മനസ്സിൽ ലവന്റെ മുഖം മാത്രം.. അവനോടൊപ്പം കറങ്ങിയ നാളുകൾ. പക്ഷേ തനിക്ക് ഇതുവരെ ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നത് ചരിത്ര സത്യം
യഥാർത്ഥത്തിൽ താൻ സുന്ദരിയല്ലേ. പൊക്കം കുറവാണെന്നങ്കിൽ വണ്ണത്തിൽ അഡ്ജസ്റ്റ് ചെയ്യാമല്ലോ.
രാജലക്ഷമിയുടെ ചിന്തകൾ നേർരേഖയില് ടെ യാത്ര ചെയ്തു കൊണ്ടേയിരിക്കുന്നു. നെഗറ്റീവും പോസിറ്റിവും പോലെ സർക്യൂട്ട് ക്ലിയറാണ് ‘പരസ്പ്പരം കുടി മുട്ടാത്തതിനാൽ ഇടയ്ക് മുറിഞ്ഞുേ പോകുന്നു ‘അതിന്റെ ഫലമായി പത്ത് മിനിട്ട് ഒരിക്കൽവീതം അവൾ ദു:ഖിക്കുന്നു ‘
സമാധാനത്തിനായി ഒരു തീരുമാനത്തിലെത്താൻ കഴിയുന്നില്ല. അവളുടെ മനസ്സ്. കിലോമീറ്ററോളം ദൂരെ സഞ്ചരിച്ചു.അപകടകരമാം വിധം ഓവർ സ്പീഡിൽ യാത്രയിൽ അവൾ പലതും കണ്ടു’ മുഖ്യമന്ത്രിയ്ക് പരാതി നൽകി അദേഹം ഇടപെട്ടില്ല പ്രധാനമന്ത്രിയെ കാണാൻ പോയപ്പോൾ ഒരു സായിപ്പ് കണ്ണിറുക്കി കാണിച്ചു. സായിപ്പിനെ ഇംഗ്ലീഷിൽ ചീത്ത പറഞ്ഞു.’ പിന്നീട് അവൾ വീണ്ടും സഞ്ചരിച്ചു’.പള്ളിക്കുടം പിള്ളേർ അവളെ ( ഒൻപത് ‘ എന്നു വിളിച്ചു. അവൾ അവരെ കല്ലെടുത്ത് എറിഞ്ഞു കുറച്ചു കൂടെ മുന്നോട്ട് ഒരു ബാർ കണ്ടു. അവിടെ കയറി കുടിച്ചു.
സിഗററ്റ് വലിച്ചു മതി വരുവോളം കുടിച്ചു. നേരെ ലവന്റെ വീട്ടിൽ പോയി അവന്റെ വണ്ടി കത്തിച്ചു. പോലീസ് പിടിച്ചു.അച്ഛൻ വന്ന്ജാമ്യത്തിലിറക്കി
ആൺവർഗത്തിനോട് തീർത്താൽ തീരാത്ത പകയുമായി തെരുവിൽ അലഞ്ഞു. ഒടുവിൽ അവൾ എന്തിലോ ചെന്നിടിച്ചു.അതിന്റെ ആ ഘാതത്തിൽ പഴയ രാജലക്ഷ്മിയായി വീടിന്റെ ഉമ്മറത്ത് മടങ്ങിയെത്തി വഴിയിൽ നേടിയതെല്ലാം നഷ്ടപ്പെട്ടു.
വിലാസിനിചേച്ചി പാലുമായി വന്നതാണ് അടുക്കളയിൽ കയറി ചായ തി ളപ്പിച്ചപ്പോഴേയ്ക്കും അച്ഛൻ വന്നു.’ വന്നപാടെ അച്ഛന്റെ കയ്യിലുണ്ടായിരുന്ന പൈന്റ് മേശപ്പുറത്ത് വെച്ചിട്ട് കുളിക്കാൻ പോയി. അമ്മ വന്ന പാടെ അയൽപക്കത്ത് നുണ പറയാൻ പോയി
ഇത് തന്നെ തക്കം രാജലഷമി പൈന്റ്കുപ്പി തുറന്ന് വായിലേയ്ക്കു കമഴ്തി. തൊണ്ട ക്കുഴി കത്തിച്ചു കൊണ്ട് ആ ദ്രാവകം അകത്തേക്കിറങ്ങി. പിന്നെ വെള്ളം ചേർത്ത് കുടിച്ചു. ആ കുപ്പിയില് പിന്നെ ബാക്കിയില്ലായിരുന്നു’
വീടിന്റെ വെളിയിലിറങ്ങി അവൾ കലാപരിപാടികൾ ആരംഭിച്ചു കാണാൻ വന്നവരെ തെറി പറഞ്ഞു. വസ്ത്രാലങ്കാരം പൊക്കി ഒടുവിൽ വാളു വെച്ചു മയങ്ങി വീണു.അച്ഛനും അമ്മയും ഒരു തീരുമാനത്തിലെത്തി എത്രയും പെട്ടെന്ന് അവളെെi ‘ കെട്ടിച്ചു വിടണം.പക്ഷേ തകർന്ന ചിന്തകൾ ഉൾക്കൊള്ളുന്ന രാജലഷ്മിയുടെ ഹൃദയം അപ്പോഴും ആഴങ്ങളിലേയ്ക്ക് കൂപ്പുകുത്തുകയായിരുന്നു.