രചന : രാജീവ് ചേമഞ്ചേരി✍️

പൊന്നാര്യം പാടത്തെ ചേറിലെന്നമ്മ-
പുന്നെല്ലിൻ വിത്ത് വിതയ്ക്കുന്ന നേരം!
പാടവരമ്പിന്നോരത്ത് നിന്നും- ഞാൻ
പാലിന്നായ് മാടി വിളിക്കുമ്പോൾ…..!
അമ്മയെ നോക്കി വാവിട്ട് കരയുമ്പോൾ –
അലിവാർന്ന മനസ്സാലെന്നെ നോക്കുന്നുയെന്നമ്മ ……..
അലിവാർന്ന മനസ്സാലെന്നെ നോക്കുന്നുയെന്നമ്മ ……..
പതിവായ് ചൂടുന്നൊരോലക്കുടയുമായ് –
പടിഞ്ഞാട്ടേ മൂലയിൽ തമ്പ്രാനിരിപ്പുണ്ട്!
പതിയെ എന്നമ്മ നോക്കുന്നുയെന്നെ-
പാല് ചുരത്താൻ കൊതിയുള്ള മനമോടെ!
മാറ് നിറഞ്ഞൊഴുകന്ന പാലാഴി –
മണ്ണറിയുന്നുയെന്നമ്മതൻ വേദന…..!
മാറ് നിറഞ്ഞൊഴുകുന്നു പാലാഴി –
മണ്ണറിയുന്നുയെന്നമ്മതൻ വേദന…..!
മാതയും ചിരുതയും വെളിപാട് കാട്ടുന്നു –
മാനം കറുത്ത് മഴക്കോള് വര്ണണ്ട്….
മിന്നായം പോലെയെന്നമ്മ നോക്കുന്നു –
മണ്ണിൽ ഞാറുകൾ നാട്ടുന്ന നേരം!
മാറിലെ വേദന കണ്ണീരാഴിയായ് –
മഴയിൽ കുതിർന്നറിയാതെ മായുന്നു….!
മാറിലെ വേദന കണ്ണീരാഴിയായ് –
മഴയിൽ കുതിർന്നറിയാതെ മായുന്നു….!

രാജീവ് ചേമഞ്ചേരി

By ivayana